കൃ​ഷ്ണ​പു​ര​ത്ത് 26 കോ​ഴി​ക​ളെ തെ​രു​വുനാ​യ്ക്ക​ൾ ക​ടി​ച്ചുകൊ​ന്നു
Friday, September 30, 2022 11:01 PM IST
കാ​യം​കു​ളം: കൃ​ഷ്ണ​പു​ര​ത്ത് തെ​രു​വു​നാ​യ്ക്ക​ൾ കോ​ഴി​ക​ളെ ക​ടി​ച്ചു​കൊ​ന്നു. കൃ​ഷ്ണ​പു​രം പ​ഞ്ചാ​യ​ത്ത് 9-ാം വാ​ർ​ഡി​ൽ ഞ​ക്ക​നാ​ൽ ല​താ​ല​യം വീ​ട്ടി​ൽ റെ​ജി​യു​ടെ 26 മു​ട്ട​ക്കോ​ഴി​ക​ളെ​യാ​ണ് തെ​രു​വുനാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി ക​ടി​ച്ചുകൊ​ന്ന​ത്.

കൂ​ടി​ന്‍റെ വ​ല ത​ക​ർ​ത്താ​ണ് തെ​രു​വു​നാ​യ്ക്ക​ൾ കൂ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന കോ​ഴി​ക​ളെ കൊ​ന്നൊ​ടു​ക്കി​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5. 30 ഓ​ടെ വീ​ട്ടു​കാ​ർ ഉ​റ​ക്ക​മു​ണ​ർ​ന്ന​പ്പോ​ഴാ​ണ് കോ​ഴി​ക​ളെ നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ചു കൊ​ന്ന​താ​യി ക​ണ്ട​ത്.

20നു ​മു​ക​ളി​ൽ തെ​രു​വു​നാ​യ്ക്ക​ൾ ഈ ​സ​മ​യം കൂ​ടി​നു സ​മീ​പം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും റെ​ജി പ​റ​ഞ്ഞു.

ഇ​വ​യെ ഓ​ടി​ച്ച ശേ​ഷ​മാ​ണ് ച​ത്ത കോ​ഴി​ക​ളെ ഇ​വി​ടെനി​ന്നും നീ​ക്കം ചെ​യ്ത​ത്. മു​മ്പ് ത​ടി​കൊ​ണ്ടു​ള്ള കൂ​ട്ടി​ൽ വ​ള​ർ​ത്തി​യി​രു​ന്ന നാലു കോ​ഴി​ക​ളെ തെ​രു​വു നാ​യ്ക്ക​ൾ അ​ക്ര​മി​ച്ചു കൊ​ന്നി​രു​ന്നു. ഇ​വ​രു​ടെ ഏ​ക വ​രു​മാ​ന മാ​ർ​ഗ​മാ​ണ് ഇ​തോ​ടെ ന​ഷ്ട​മാ​യ​ത്. കോ​ഴി​ക്ക് പു​റ​മേ പ​ശു​ക്ക​ളെ​യും ഇ​വി​ടെ വ​ള​ർ​ത്തു​ന്നു​ണ്ട്.

തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ പ​ശു​ക്ക​ളു​ടെ കാ​ര്യ​ത്തി​ലും ആ​ശ​ങ്ക​യു​ണ്ടെ​ന്ന് റെ​ജി​യു​ടെ ഭാ​ര്യ വി​ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു. മു​മ്പു പ​ല​ത​വ​ണ ത​ന്നെ​യും തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ക്കാ​ൻ വ​ന്ന​താ​യും വി​ജ​യ​ല​ക്ഷ്മി പ​റ​ഞ്ഞു.