സുവർണജൂബിലി ആഘോഷങ്ങൾ നാളെ
1264278
Thursday, February 2, 2023 10:34 PM IST
മങ്കൊമ്പ്: പുളിങ്കുന്ന് സെന്റ് ജോസഫ്സ് ബലഭവൻ ആൻഡ് കെയർ ഹോമിന്റെ സുവർണജൂബിലിയാഘോഷങ്ങൾ നാളെ നടക്കും. രാവിലെ 10.30ന് ലിറ്റിൽ ഫ്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടികൾ ജില്ലാ കളക്ടർ കൃഷ്ണതേജ ഉദ്ഘാടനം ചെയ്യും. സിഎംസി ഹോളിക്വീൻസ് പ്രൊവിൻഷ്യാൾ ഡോ. സിസ്റ്റർ ആനി പ്രസന്നയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തും.
പുളിങ്കുന്ന് ഫൊറോനാ വികാരി ഫാ. മാത്യു പുത്തനങ്ങാടി, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. വസന്തകുമാരിയമ്മ, സെന്റ് സെബാസ്റ്റ്യൻസ് ആശ്രമ പ്രിയോർ ഫാ. ജോസഫ് വേകത്താനം, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ടി.വി. മിനിമോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ, പഞ്ചായത്തംഗം ജോസഫ് ജോസഫ് തുടങ്ങിയവർ പ്രസംഗിക്കും.