കാൻസർ ദിനാചരണം സംഘടിപ്പിച്ചു
1264909
Saturday, February 4, 2023 11:22 PM IST
അമ്പലപ്പുഴ: ആരോഗ്യ പരിസ്ഥിതി ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ്മയായ കൃപയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൻസർ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണ സമ്മേളനം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. കൃപ പ്രസിഡന്റ് ഹംസ എ. കുഴുവേലി അധ്യക്ഷത വഹിച്ചു. കാൻസർ വിഭാഗം മേധാവി ഡോ. പ്രവീൺ നൈനാൻ ദിനാചരണ സന്ദേശം നൽകി. അനിൽ വെള്ളൂർ അഡ്വ. പ്രദീപ് കൂട്ടാല, ,യു. നിധിൽ കുമാർ , സി.കെ. ഷെരീഫ്, , മധു സി. പിള്ള, രാജേഷ് ചന്ദ്രൻ, ഷീജ ഇന്ദുലാൽ, വിഭ ഹരിദാസ്, ശ്രീലത, ഹസീന ഷുക്കൂർ, മുംതാസ് ഷെജിൻ, സുനിത അജിത്ത്, കവിത തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്യാൻസർ വാർഡിന് മുഴുവൻ രോഗികൾക്കും ബെഡ്ഷീറ്റുകളും പഴവർഗങ്ങളും ദിനാചരണത്തോടനുബന്ധിച്ച് വിതരണം ചെയ്തു.
വീൽച്ചെയറുകൾ നൽകി
അമ്പലപ്പുഴ: ആരോഗ്യ ജീവകാരുണ്യ രംഗത്തെ സാമൂഹ്യ കൂട്ടായ്മയായ ജനകീയ ജാഗ്രതാ സമിതി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വീൽച്ചെയറുകൾ വിതരണം ചെയ്തു. സമിതി സമാഹരിച്ച തുക വിനിയോഗിച്ച് ഗുണനിലവാരമുള്ള 5 വീൽച്ചെയറുകളാണ് നൽകിയത്. എച്ച്. സലാം എംഎൽഎയിൽനിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്ദുൾ സലാം വീൽച്ചെയറുകൾ ഏറ്റുവാങ്ങി.