ശവക്കോട്ടപ്പാലം നിര്‍മാണം അവസാനഘട്ടത്തില്‍
Friday, June 2, 2023 11:13 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ല​ങ്ങ​ളി​ലൊ​ന്നാ​യ ശ​വ​ക്കോ​ട്ട​പ്പാ​ല​ത്തി​നു സ​മാ​ന്ത​ര​മാ​യി നി​ര്‍​മി​ക്കു​ന്ന പു​തി​യ പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ല്‍. നി​ല​വി​ല്‍ അ​പ്രോ​ച്ച് റോ​ഡു​ക​ളി​ല്‍ ഇ​ന്‍റ​ര്‍​ലോ​ക്ക് ടൈ​ല്‍ വി​രി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.

മ​ഴ കാ​ര​ണം ടാ​റിം​ഗ് ജോ​ലി​ക​ള്‍ വൈ​കി​യി​രു​ന്നു. ടാറിംഗ് ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്കി ഈ ​മാ​സംത​ന്നെ പാ​ലം തു​റ​ന്നുകൊ​ടു​ക്കാ​നാ​കും. നി​ല​വി​ല്‍ പാ​ല​ത്തി​ല്‍ ബി​റ്റു​മി​ന്‍ ടാ​ര്‍ മി​ക്‌​സിം​ഗ് ജോ​ലി​ക​ള്‍ ന​ട​ക്കു​ക​യാ​ണ്. കൊ​മ്മാ​ടി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മാ​ണ​വും അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഇ​രു പാ​ല​ങ്ങ​ളും സ​ഞ്ചാ​രയോ​ഗ്യ​മാ​കു​ന്ന​തോ​ടെ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മാ​കും.

നി​ല​വി​ലു​ള്ള ശ​വ​ക്കോ​ട്ടപ്പാല​ത്തി​നു സ​മാ​ന്ത​ര​മാ​യി ഒ​രു സ്പാ​നോ​ടു​കൂ​ടി 25.8 മീ​റ്റ​റി​ലും 12 മീ​റ്റ​ര്‍ വീ​തി​യി​ലു​മാ​ണ് പു​തി​യ​ പാ​ലം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. പു​തി​യ പാ​ല​ത്തി​ല്‍നി​ന്ന് 1.2 മീ​റ്റ​ര്‍ മാ​റി 22.8 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 7.8 മീ​റ്റ​ര്‍ വീ​തി​യി​ലും ഒ​രു ന​ട​പ്പാ​ല​വും നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. കി​ഫ്ബി ഫ​ണ്ടി​ല്‍നി​ന്ന് അ​നു​വ​ദി​ച്ച 28.4 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ക േ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ര്‍​ഡാ​ണ് പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. പു​തി​യ ഡ്രെയ് നേ​ജു​മു​ണ്ട്.


പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണം നേ​രത്തേ പൂ​ര്‍​ത്തി​യാ​യി​രു​ന്നെ​ങ്കി​ലും സ്ഥ​ലം ഏ​റ്റെ​ടു​പ്പ് വൈ​കി​യ​തോ​ടെ അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മാ​ണം പ്ര​തി​സ​ന്ധി​ലാ​യ​താ​ണ് പാ​ലം തു​റ​ന്നുകൊ​ടു​ക്കാ​ന്‍ വൈ​കി​യ​ത്. ഏ​ക​ദേ​ശം 12 സെന്‍റ് ഭൂ​മി​യാ​ണ് അ​പ്രോ​ച്ച് റോ​ഡി​നാ​യി ഏ​റ്റെ​ടു​ത്ത​ത്.