ആ​ല​പ്പു​ഴ​യി​ൽ ബീ​ച്ച് റ​ൺ 28ന്
Thursday, September 21, 2023 12:15 AM IST
ആ​ല​പ്പു​ഴ: ലോ​ക​ പേ​വി​ഷ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 28ന് ​ആ​ല​പ്പു​ഴ​യി​ൽ ബീ​ച്ച് റ​ൺ ന​ട​ത്തും. ഇ​ന്ത്യ​ൻ വെ​റ്റ​റി​ന​റി അ​സോ​സി​യേ​ഷ​ൻ കേ​ര​ള, മൃ​ഗ​സം​ര​ക്ഷ​ണവ​കു​പ്പ്, കേ​ര​ള സ്റ്റേ​റ്റ് വെ​റ്റ​റി​ന​റി കൗ​ൺ​സി​ൽ, വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി. ര​ണ്ട്, അ​ഞ്ച്, 10 കി​ലോ​മീ​റ്റ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് റ​ൺ. 300 രൂ​പ​യാ​ണ് ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്.

പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, പ്ര​തി​ജ്ഞ, ഡോ​ക്ട​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം എ​ന്നി​വ​യു​മു​ണ്ടാ​കും. അ​രു​മമൃ​ഗ​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്, ലൈ​സ​ൻ​സിം​ഗ് എ​ന്നി​വ​യു​ടെ ആ​വ​ശ്യ​ക​ത പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​ന് റ​ണ്ണി​ൽ അ​രു​മ മൃ​ഗ​ങ്ങ​ളെ​യും പ​ങ്കെ​ടു​പ്പി​ക്കും. ലൈ​സ​ൻ​സു​ള്ള മൃ​ഗ​ങ്ങ​ളെ ജ​ഡ്ജിം​ഗ് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ് അ​നു​വ​ദി​ക്കു​ക. അ​രു​മമൃ​ഗ​ങ്ങ​ളു​മാ​യി പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ഫി​സി​ല്ല.