ഇടയന്റെ വേർപാടിൽ വിതുമ്പി ചമ്പക്കുളം ബസിലിക്ക
1458740
Friday, October 4, 2024 2:58 AM IST
മങ്കൊമ്പ്: പ്രകാശഗോപുരമായി മുന്‍പേ നടന്നിരുന്ന പ്രിയ ഇടയന്റെ വേര്‍പാടില്‍ സങ്കടക്കടലിലാണ് കല്ലൂര്‍ക്കാട് ബസിലിക്കയിലെ വിശ്വാസിസമൂഹം. മൂന്നുമാസങ്ങള്‍ക്കു മുന്‍പ് പ്രിയ റെക്ടറിന്റെ 64-ാം പിറന്നാളാഘോഷത്തില്‍ പങ്കാളികളായ ഇടവകജനത്തിന് തികച്ചും ആകസ്മികമായി ഇടയന്റെ വേര്‍പാട്.
കഴിഞ്ഞ ജൂലൈ ആറിനായിരുന്നു ഓണംകുളമച്ചന് 64 വയസ് തികഞ്ഞത്. അച്ചന്റെ ദേഹവിയോഗത്തിലൂടെ വെറുമൊരു വൈദികന്റെ അഭാവമല്ല സംഭവിച്ചിരിക്കുന്നത്, മറിച്ച് പിതൃസ്ഥാനീയന്റെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നു ഓരോ വിശ്വാസിയും പറയുന്നു.
അപ്രതീക്ഷിതമായ ഈ വേര്‍പാട് ഉള്‍ക്കൊള്ളാന്‍ വിശ്വാസികള്‍ക്ക് കാലമേറെ വേണ്ടിവരും. കല്ലൂര്‍ക്കാട് പള്ളിയിലെ വികാരിയച്ചന് എന്നല്ല ഞങ്ങളുടെ ഓണംകുളം അച്ചന് എന്നാണ് നാട്ടുകാരും ഇടവകക്കാരും പറഞ്ഞിരുന്നത്.
റെക്ടറായി ചുമതലയേറ്റ് മൂന്നുവര്‍ഷവും മൂന്നുമാസവുമാകുമ്പോഴാണ് ഗ്രിഗറിയച്ചന്റെ പടിയിറക്കം. ഇക്കാലയളവുകൊണ്ട് കല്ലൂര്‍ക്കാടിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കാന്‍ അച്ചനു സാധിച്ചു. ഒടുവില്‍ സ്വര്ഗീയാരാമത്തിലേക്കുള്ള സ്ഥാനമാറ്റം സംഭവിക്കുമ്പോള്‍ ചമ്പക്കുളത്തിനു മാത്രമല്ല, ചങ്ങനാശേരി അതിരൂപതയ്ക്കുതന്നെ നികത്താനാകാത്ത വിടവാണ് രൂപപ്പെട്ടിരിക്കുന്നത്.
സഹനദാസന്‍ ബനഡിക്ട് ഓണംകുളം അച്ചന്റെ കുടുബത്തില്‍ 1961 ജൂലൈ ആറിനാണ് ലൂക്കാ ഫ്രാന്‍സിസ് - ചിന്നമ്മ ദമ്പതികളുടെ മകനായി ഓണംകുളമച്ചന് ജനിച്ചത്. 1987 ഏപ്രില്‍ 29ന് മാര്‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്തയില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സഹവികാരിയായി പൗരോഹിത്യ ശുശ്രൂഷ തുടങ്ങിയ അച്ചന്, 37-ാമത് ശുശ്രൂഷയായിട്ടാണ് ചങ്ങനാശേരി അതിരൂപതയുടെ ഏക ബസിലിക്കയായ ചമ്പക്കുളം കല്ലൂര്‍ക്കാട് ബസിലിക്ക റെക്ടറായി ചുമതലയേല്‍ക്കുന്നത്.
തന്റെ ശുശ്രൂഷ കാലയളവില്‍ ചങ്ങനാശേരി അതിരൂപതയുടെ സാമൂഹ്യ സേവന മുഖമായ ചാസ്, ജീവകാരുണ്യനിധി, കളര്‍ എ ഡ്രീം, കളര്‍ എ ഹോം തുടങ്ങിയ പ്രസ്ഥാനങ്ങള്‍ക്കും അമരക്കാരനായി. ഇതുവഴി നിരവധി വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്വപ്നങ്ങള്‍ക്കാണ് നിറം പകര്‍ന്നത്. ബസിലിക്കയുടെ റെക്ടര്‍ സ്ഥാനം വഹിക്കുമ്പോഴും അതിരൂപതയുടെ ജീവകാരുണ്യനിധി, കളര്‍ എ ഹോം, കളര്‍ എ ഡ്രീം എന്നിവയുടെ നടത്തിപ്പും അച്ചന്റെ കൈകളില്‍ ഭദ്രമായിരുന്നു.
ഇത് അച്ചന്റെ കാര്യപ്രാപ്തിയിലും അതിരൂപത കുടുംബത്തിന് ഗ്രിഗറിയച്ചനിലുള്ള വിശ്വാസത്തിന്റെ ആഴവും വ്യക്തമാക്കുന്നു. ഇതിനുപുറമെ ദീപിക ഡയറക്ടര്‍ ബോര്‍ഡ് അംഗം, ഫാ. സെബാസ്റ്റ്യന്‍ കുന്നത്ത് ട്രസ്റ്റിന്റെ അമരക്കാരന് എന്ന നിലയിലും അച്ചന് തന്റെ പ്രാഗല്ഭ്യം തെളിയിച്ചു.
ആത്മീയ തീക്ഷ്ണത, സൗമ്യത, സംഘാടകമികവ് എന്നിവ സമന്വയിക്കുന്ന ഫാ. ഗ്രിഗറി ഓണംകുളം വിടവാങ്ങുമ്പോള്‍ മായാത്ത കുറെ ഓര്‍മകള്‍ ചമ്പക്കുളത്തെ നാനാജാതി മതസ്ഥരുടെ മനസുകളില്‍ എന്നും മായാതെ നില്ക്കും.
അനുശോചനപ്രവാഹം
മങ്കൊമ്പ്: ചമ്പക്കുളം ബസിലിക്ക റെക്ടര്‍ ഫാ. ഗ്രിഗറി ഓണംകുളത്തിന്റെ വേര്‍പാടില്‍ അനുശോചനപ്രവാഹം. ചമ്പക്കുളം കല്ലൂര്‍ക്കാട് സെന്റ് മേരീസ് ബസിലിക്ക പാരിഷ് കൗണ്‍സില്‍ ചേര്‍ന്ന് അനുശോചനപ്രമേയം അവതരിപ്പിച്ചു.
കൈക്കാരന്മാരായ കുഞ്ഞുമോന് കളത്തില്‍പറമ്പ്, ശാന്തപ്പന് മുളമൂട്ടില്‍, തോമസ് ജോസഫ് കളപ്പുര പുത്തന്‍പുര, പി.ആര്‍ഒ ആന്റണി ആറില്‍ചിറ, ഷൈന്‍ മായിപ്പറപ്പള്ളില്, ജേക്കബ് കുര്യന് ചക്കാത്ര എന്നിവര്‍ പ്രസംഗിച്ചു.
ഗ്രിഗറിയച്ചന്റെ ദേഹവിയോഗം ചമ്പക്കുളം ബസിലിക്കയ്ക്കും വിശ്വാസിസമൂഹത്തിനും തീരാനഷ്ടമെന്ന് മഡോണ ചാരിറ്റബിള്‍ ട്ര്സ്റ്റ് യോഗം. ആത്മീയതയ്്ക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും അച്ചന് മുഖ്യപരിഗണന നല്‍കിയിരുന്നുവെന്ന് യോഗം അനുസ്മരിച്ചു. ബോബിച്ചന് പാലക്കളം, ആന്റണി കുന്നത്തുശേരി, ശാന്തപ്പന് മുളമൂട്ടില്‍, ജെ.ടോമി അന്പതില്ച്ചിറ, സെബാസ്റ്റ്യന്‍ മുണ്ടയ്ക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ആത്മീയ നേതൃത്വം എന്നതിലുപരി നല്ലൊരു മനുഷ്യസ്നേഹിയെയാണ് ചമ്പക്കുളം ജനതയ്ക്കും ചങ്ങനാശേരി അതിരൂപതയ്ക്കും നഷ്ടമാകുന്നതെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ചമ്പക്കുളം ബസിലിക്ക യൂണിറ്റ് യോഗം അനുസ്മരിച്ചു. പ്രസിഡന്റ് ചാക്കപ്പന് ആന്റണി അധ്യക്ഷത വഹിച്ചു.
പുളിങ്കുന്ന്: ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കാ റെക്ടര്‍ ഫാ. ഗ്രിഗറി ഓണംകുളത്തിന്റെ നിര്യണത്തില്‍ പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാ പള്ളി പാരീഷ് കൗണ്‍സില്‍ അനുശോചനം രേഖപ്പെടുത്തി. ചങ്ങനാശേരി അതിരൂപതയുടെ കാരുണ്യ പ്രസ്ഥാനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും അനേകായിരങ്ങള്‍ക്ക് ആത്മീയ നേതൃത്വം നല്‍കുകയും ചെയ്ത മഹത് വ്യക്തിത്വമായിരുന്നു ഗ്രിഗറി അച്ചന്.
ഫൊറോനാ വികാരി റവ.ഡോ. ടോം പുത്തന്‍കളം, അസി. വികാരിമാരായ ഫാ. ജസ്റ്റിന് വരവുകാലായില്‍, ഫാ. ജേക്കബ് കളത്തിവീട്ടില്‍, ടോമി പുരയ്ക്കല്‍, ഏബ്രാഹം മണലയില്‍, ടോം പാറശേരില്‍, ജിജോ നെല്ലുവേലില്‍, ടോമിച്ചന് തോപ്പില്‍, ബാബു വടക്കേക്കളം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുട്ടനാട്: ഫാ. ഗ്രിഗറി ഓണംകുളത്തിലിന്റെ നിര്യാണത്തില്‍ ക്രൈസ്തവ അല്മായ ഐക്യവേദി സംസ്ഥാന സമിതി അനുശോചിച്ചു. പ്രസിഡന്റ് ഔസേപ്പച്ചന് ചെറുകാട് അധ്യഷത വഹിച്ചു.
നൈനാന് തോമസ് മുളപ്പാംമടം, സി.ടി. തോമസ്, ടോം ജോസഫ് ചമ്പക്കുളം, ടോമിച്ചന് മേപ്പുറം, ബിജു വലിയവീട്ടില്‍ ചാക്കപ്പന് ആന്റണി,
അലക്സാണ്ടര്‍ പുത്തന്‍പുര, ജേക്കബ് ജെ. പെരുമ്പ, ജയിംസ് കൊച്ചുകുന്നേല്‍, തോമസ് വര്‍ക്കി വടുതല, ജോസി കുര്യന്, സണ്ണിച്ചന് കക്കാട്ടുപറമ്പില്‍, മോഡി തോമസ്, വര്‍ഗീസ് മാത്യു നെല്ലിക്കല്‍, ജിമ്മിച്ചന്‍ നടുച്ചിറ, ജിജോ നെല്ലുവേലി, ബാബു വടക്കേകളം എന്നിവര്‍പ്രസംഗിച്ചു.
ചമ്പക്കുളം: ഫാ. ഗ്രിഗറി ഓണംകുളം നിറവാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ചെറുകാട് അനുസ്മരിച്ചു. ഫാ. ഗ്രഗറി ഓണംകുളത്തിന്റെ വിയോഗത്തില്‍ യൂത്ത്ഫ്രണ്ട് സംസ്ഥാന കമ്മറ്റി അനുശോചിച്ചു.
കുട്ടനാട്: ഓണംകുളം അച്ചന്റെ നിര്യാണത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് അനുശോചിച്ചു. പ്രസിഡന്റ് കുഞ്ഞുമോന് തുമ്പുങ്കല് അധ്യഷത വഹിച്ചു. ഫൊറോന വികാരി ഫാ.ഡോ. ജോസ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ ഫാ. ലിബിന് തുണ്ടുകളം, ടോമിച്ചന് അയ്യരുകുളങ്ങര, സൈബി അക്കര, ഔസേപ്പച്ചന് ചെറുകാട്,
കെ.എസ് ആന്റണി, കെ.പി മാത്യു, ബാബു വള്ളപ്പുര, തോമസുകുട്ടി മണക്കുന്നേല്‍, ലാലിമ്മ ടോമി, ലിസി ജോസ്, ബേബിച്ചന് പുത്തന്‍ പറമ്പില്‍, ഷാജി മരങ്ങാട്ട്, ജോസഫ് കാര്‍ത്തികപ്പള്ളി, തങ്കച്ചന് പുല്ലുക്കാട്ട്, ജോസുകുട്ടി കൂട്ടംമ്പേരൂര്, ജെമിനി സുരേഷ്, സെബാസ്റ്റ്യന്‍ ഞാറങ്ങാട്ട്, ജോസി കല്ലുകളം, ജോയിച്ചന്‍ പാണ്ടിശേരി എന്നിവര്‍ പ്രസംഗിച്ചു.