പരുമല പെരുന്നാളിന് 26നു കൊടിയേറും
1460853
Monday, October 14, 2024 2:44 AM IST
മാന്നാര്‍: പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓര്‍മപ്പെരുന്നാള്‍ 26 മുതല്‍ നവംബര്‍ രണ്ടുവരെ നടക്കും. 26നു രാവിലെ 7.30ന് വി. മൂന്നിന്മേല് കുര്‍ബാനയ്ക്ക് അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.
ഉച്ചകഴിഞ്ഞു രണ്ടിന് പെരുന്നാളിന് തുടക്കം കുറിച്ചുള്ള കൊടിയേറ്റുകര്‍മം ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ നിര്‍വഹിക്കും. മൂന്നിനു നടക്കുന്ന തീര്‍ഥാടന വാരാഘോഷ പൊതുസമ്മേളനവും കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.
27നു രാവിലെ പത്തിന് ബസ്ക്യോമ്മോ അസോസിയേഷന് സമ്മേളനം ഡോ. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. രണ്ടിനു ചേരുന്ന യുവജന സമ്മേളനം ഡോ.ജിനു സഖറിയ ഉമ്മന്‍ ഉദ്ഘാടനം ചെയ്യും. നാലിനു ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത നിര്‍വഹിക്കും. ഡോ. സിറിയക്ക് തോമസ് പ്രഭാഷണം നടത്തും. വൈകിട്ട് ഏഴിന് കൺവന്ഷന് പ്രസംഗം.
28നു രാവിലെ പത്തിന് പരിമളം മദ്യവര്‍ജന ബോധവത്കരണം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന വിവാഹ ധനസഹായ വിതരണം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 29നു രാവിലെ പത്തിന് ഗുരുവിന് സവിധേ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞു രണ്ടിന് ശുശ്രൂഷകസംഗമം കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. 30നു രാവിലെ പത്തിന് അഖില മലങ്കര മര്‍ത്തമറിയം വനിതാ സമാജം സമ്മേളനം ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് പിതൃസ്മൃതി സമ്മേളനം. 31നു രാവിലെ പത്തിന് പരിസ്ഥിതി സെമിനാര്‍ ജില്ലാ കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് പേട്രണ്‍സ് ഡേ സെലിബ്രേഷന്.
പ്രധാന പെരുന്നാള്‍ ദിനമായ നവംബര്‍ ഒന്നിനു രാവിലെ പത്തിന് അഖില മലങ്കര പ്രാര്‍ഥനായോഗം ധ്യാനം. 10.30ന് സന്ന്യാസ സമൂഹം സമ്മേളനം. ഉച്ചകഴിഞ്ഞ് മൂന്നിന് തീര്‍ഥാടന വാരാഘോഷ സമാപന സമ്മേളനം. വൈകുന്നേരം 5.45ന് കാതോലിക്കാബാവ, മെത്രാപ്പോലീത്താമാര്‍ എന്നിവരെ പള്ളിയിലേക്ക് സ്വീകരിക്കും. ആറിന് പെരുന്നാള്‍ സന്ധ്യാ നമസ്കാരം. എട്ടിന് ശ്ലൈഹിക വാഴ്വ്. 8.15ന് ഭക്തിനിര്‍ഭരമായ റാസ. 10.30ന് ഭക്തിഗാനാര്‍ച്ചന.
സമാപന ദിനമായ രണ്ടിന് രാവിലെ 8.30നു നടക്കുന്ന വി. മൂന്നിന്മേല് കുര്‍ബാനയ്ക്ക് ബസേലിയോസ് മാര്‍ത്താമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മികത്വം വഹിക്കും. 10.30ന് കാതോലിക്കാ ബാവ ശ്ലൈഹിക വാഴ്വ് നല്‍കും.ഉച്ചയ്ക്ക് 12ന് മാര്‍ ഗ്രിഗോറിയോസ് വിദ്യാര്‍ഥിപ്രസ്ഥാന സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. രണ്ടിന് റാസ. മൂന്നിന് കബറിങ്കല്‍ ധൂപപ്രാര്‍ഥന, ആശീര്‍വാദം എന്നിവയോടെ കൊടിയിറങ്ങും.