ഇത്തിത്താനം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോം രജതജൂബിലി ആഘോഷത്തിനു തുടക്കം
1262537
Friday, January 27, 2023 11:54 PM IST
ചങ്ങനാശേരി: അതിരൂപതയുടെ കീഴിലുള്ള ഇത്തിത്താനം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിന്റെ രജതജൂബിലി ആഘോഷങ്ങള് ആരംഭിച്ചു. ആര്ച്ച്ബിഷപ് മാര് ജോസഫ് പെരുന്തോട്ടം വിശുദ്ധകുര്ബാനഅര്പ്പിച്ച് ജൂബിലി ദീപം തെളിയിച്ചു.
അതിരൂപത സഹായമെത്രാന് മാര് തോമസ് തറയില്, ഷംഷാബാദ് സഹായമെത്രാന് മാര് തോമസ് പാടിയത്ത് എന്നിവര് പ്രസംഗിച്ചു.
വികാരിജനറാള്മാരായ മോണ്.ജോസഫ് വാണിയപ്പുരയ്ക്കല്, മോണ്. ജയിംസ് പാലയ്ക്കല്, മോണ്.വര്ഗീസ് താനമാവുങ്കല്, ചാന്സിലര് റവ.ഡോ.ഐസക്ക് ആലഞ്ചേരി, പ്രെക്യുറേറ്റര് ഫാ.ചെറിയാന് കാരിക്കൊമ്പില് എന്നിവര് വിശുദ്ധകുര്ബാനക്ക് സഹകാര്മികരായിരുന്നു.