ചെത്തിപ്പുഴയിൽ ലാ​ബ് ടെ​ക്‌​നീ​ഷ​ന്‍ ക്ലാസുകൾക്ക് തുടക്കം
Saturday, March 4, 2023 12:24 AM IST
ച​ങ്ങ​നാ​ശേ​രി: ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ ആ​രോ​ഗ്യം ല​ഭി​ച്ചാ​ലേ ഓ​രോ വ്യ​ക്തി​യും പൂ​ര്‍ണ ആ​രോ​ഗ്യ​വാ​നാ​കൂ. അ​തി​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് കു​ട്ടി​ക​ള്‍ നേ​ടേ​ണ്ട​തെ​ന്ന് ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം.
ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് അ​ലൈ​ഡ് ഹെ​ല്‍ത്ത് സ​യ​ന്‍സ​സി​ല്‍ ഗ​വ​ണ്‍മെ​ന്‍റ് അം​ഗീ​കൃ​ത (ഡി​എം​ഇ) ഡിപ്ലോമ ലാ​ബ് ടെ​ക്‌​നീ​ഷ​ന്‍ കോ​ഴ്‌​സു​ക​ളു​ടെ 2022-23 അ​ധ്യ​യ​ന വ​ര്‍ഷ ക്ലാ​സു​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജ​യിം​സ് പി. ​കു​ന്ന​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ഷി മു​പ്പ​തി​ല്‍ച്ചി​റ, ഫാ. ​ജേ​ക്ക​ബ് അ​ത്തി​ക്ക​ളം, ഡോ. ​ടി.​എം. സ​ജി, സി​സ്റ്റ​ര്‍ ഷാ​ര്‍ല​റ്റ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.