റവ​ന്യൂ ജി​ല്ലാ സ്‌​കൂ​ള്‍ ഗെ​യിം​സ്: എ​സ്ബി സ്‌​കൂ​ളി​ന് തി​ള​ക്ക​മാ​ര്‍​ന്ന വി​ജ​യം
Wednesday, September 27, 2023 3:02 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കോ​​ട്ട​​യം റ​​വ​​ന്യൂ ജി​​ല്ലാ സ്‌​​കൂ​​ള്‍ ഗെ​​യിം​​സി​​ല്‍ എ​​സ്ബി സ്‌​​കൂ​​ളി​​ന് തി​​ള​​ക്ക​​മാ​​ര്‍​ന്ന വി​​ജ​​യം. തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത് ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന​ത​​ല​ മ​​ത്സ​​ര​​ത്തി​​ലേ​​ക്ക് എ​​സ്ബി സ്‌​​കൂ​​ളി​​ല്‍നി​​ന്നു 20 കു​​ട്ടി​​ക​​ള്‍ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

റ​​വ​​ന്യൂ ജി​​ല്ലാ​ത​​ല​​ത്തി​​ല്‍ ന​​ട​​ന്ന ഫു​​ട്‌​​ബോ​​ള്‍ മ​​ത്സ​​ര​​ത്തി​​ല്‍ ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യ അ​​ണ്ട​​ര്‍ 14 വി​​ഭാ​​ഗ​​ത്തി​​ലെ എ​​ട്ടു​​പേ​​ര്‍ എ​​സ്ബി വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണ്. റ​​വ​​ന്യു ജി​​ല്ല​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​നം നേ​​ടി​​യ ഹാ​​ന്‍​ഡ് ബോ​​ള്‍ മ​​ത്സ​​ര​​ത്തി​​ല്‍ അ​​ണ്ട​​ര്‍ 17, അ​​ണ്ട​​ര്‍ 19 വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ പ​​തി​​നേ​​ഴ് പേ​​ര്‍ ഈ ​​സ്‌​​കൂ​​ളി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണ്. റ​​വ​​ന്യൂ ജി​​ല്ല​​യി​​ല്‍ റ​​ണ്ണ​​റ​​പ്പാ​​യ ഹാ​​ന്‍​ഡ് ബോ​​ള്‍ അ​​ണ്ട​​ര്‍ 14 വി​​ഭാ​​ഗ​​ത്തി​​ലെ ഒ​​മ്പ​​ത് വി​​ദ്യാ​​ര്‍​ഥി​​ക​​ളും എ​​സ്ബി​​യി​​ല്‍ നി​​ന്നു​​മാ​​ണ്.

ച​​ങ്ങ​​നാ​​ശേ​​രി ഉ​​പ​​ജി​​ല്ല ഗെ​​യിം​​സി​​ല്‍ ഫു​​ട്‌​​ബോ​​ള്‍, ബോ​​ള്‍,അ​​ണ്ട​​ര്‍ 14, അ​​ണ്ട​​ര്‍ 17, വി​​ഭാ​​ഗ​​ത്തി​​ലും ബാ​​ഡ്മി​​ന്‍റ​ണ്‍, ഹാ​​ന്‍​സ് ബോ​​ള്‍ അ​​ണ്ട​​ര്‍ 14, അ​​ണ്ട​​ര്‍ 17, അ​​ണ്ട​​ര്‍ 19 വി​​ഭാ​​ഗ​​ങ്ങ​​ളി​​ലും ടേ​​ബി​​ള്‍ ടെ​​ന്നീ​​സ് അ​​ണ്ട​​ര്‍ 17 വി​​ഭാ​​ഗ​​ത്തി​​ലും എ​​സ്ബി സ്‌​​കൂ​​ള്‍ ഒ​​ന്നാം സ്ഥാ​​നം നേ​​ടി.

സ്‌​​കൂ​​ളി​​ലെ കാ​​യി​​ക അ​​ധ്യാ​​പ​​ക​​രാ​​യ സ​​ജി അ​​ഗ​​സ്റ്റി​​ന്‍, ജ​​സീ​​ന്ത ചാ​​ക്കോ എ​​ന്നി​​വ​​രാ​​ണ് പ​​രി​​ശീ​​ല​​ക​​ര്‍. വി​​ജ​​യി​​ക​​ളാ​​യ കാ​​യി​​ക പ്ര​​തി​​ഭ​​ക​​ളെ മാ​​നേ​​ജ​​ര്‍ ഫാ. ​​ക്രി​​സ്റ്റോ നേ​​ര്യം പ​​റ​​മ്പി​​ല്‍, പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​ആ​​ന്‍റ​​ണി മാ​​ത്യു, ഹെ​​ഡ്മാ​​സ്റ്റ​​ര്‍ ഫാ.​ ​റോ​​ജി വ​​ല്ല​​യി​​ല്‍ എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്ന് ആ​​ദ​​രി​​ച്ചു.