കടനാട് പ്രാഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നു
1396715
Friday, March 1, 2024 11:19 PM IST
കടനാട്: കടനാട് പ്രഥമികാരോഗ്യകേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി ഉയര്‍ത്തുന്നു. നാളെ ഉച്ചയ്ക്ക് 12ന് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപനവും പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എംപി, തോമസ് ചാഴികാടന് എംപി, മാണി സി. കാപ്പന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കും.
ആര്‍ദ്ര കേരളം വഴി ലഭ്യമായ 1.85 കോടി രൂപ ഉപയോഗിച്ച് 5,720 ചതുരശ്ര അടി വിസ്ത്യതിയിലാണ് പുതിയ മന്ദിരം പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. വിശാലമായ ഒപി, കാത്തിരിപ്പുകേന്ദ്രം, പ്രഥമ പരിശോധനാ മുറി, ലബോറട്ടറി സേവനങ്ങള്‍, ഫാര്‍മസി, നിരീക്ഷണ മുറി, ഇ-ഹെല്‍ത്ത് സേവനങ്ങള്‍ എന്നിവയെല്ലാം സജ്ജീകരിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി, വൈസ് പ്രസിഡന്റ് പി.ജി. സോമന്, സ്ഥിരംസമിതി അധ്യക്ഷരായ ഉഷ രാജു, ജെയ്സി സണ്ണി, മെര്ലിന് റൂബി, മെംബർമാരായ കെ.ആര് മധു, ബിന്ദു ജേക്കബ്, സിബി ചക്കാലയ്ക്കല്‍, ഗ്രേസി ജോസഫ്, ജോസ് പ്ലാശനാല്‍, റീത്ത ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.