ടെക്നോളജി ഇന്‍ഡസ്ട്രി സെമിനാര്‍ സംഘടിപ്പിച്ചു
1396907
Saturday, March 2, 2024 7:14 AM IST
ചങ്ങനാശേരി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷന് ചാസ് ഖാദി ഗ്രാമോദ്യോഗ് വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ റൂറല്‍ എന്‍ജിനിയറിംഗ് ആൻഡ് ന്യൂ ടെക്നോളജി ഇന്‍ഡസ്ട്രി സെമിനാര്‍ സംഘടിപ്പിച്ചു. തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ഫൊറോന വികാരി ഫാ. ആന്റണി എത്തക്കാട്ട് അധ്യക്ഷത വഹിച്ചു.
ഖാദി ഗ്രാമവ്യവസായ കമ്മീഷന് സംസ്ഥാന ഡയറക്ടര്‍ സി.ജി ആണ്ടവര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമീണ എന്‍ജിനിയറിംഗ് സംരംഭങ്ങളില്‍ പുതിയ ടെക്നോളജി ഉപയോഗിച്ച് സ്വയം തൊഴില്‍ സംരംഭങ്ങള്‍ വളര്‍ന്ന് വരേണ്ടത് നാടിന്റെ പുരോഗതിക്ക് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനായി 35 ശതമാനം വരെ സബ്സിഡി നല്‍കിക്കൊണ്ട് പിഎംഇജിപി പോലുള്ള പദ്ധതികള്‍ ഖാദി ഗ്രാമവ്യവസായ കമ്മീഷന് കേരളത്തിലെ എല്ലാ ജില്ലകളിലും പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
ഖാദി ഗ്രാമോദ്യോഗ് വിദ്യാലയ വൈസ് പ്രിന്‍സിപ്പല്‍ ഫാ. വര്‍ഗീസ് നമ്പിമഠം, ചാസ് ഖാദി ജനറല്‍ മാനേജര്‍ ജോണ്‍ സക്കറിയാസ്, സിനി മേരി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഖാദി കമ്മീഷന് എക്സിക്യൂട്ടിവ് ആര്.ടി. ജയകുമാര്‍ ക്ലാസ് നയിച്ചു. റിനു ദേവസ്യാ, റിജോമോന്‍ എം. ജോര്‍ജ്, ജോളി ലാലന്, അനുമോള്‍ ജോബി എന്നിവര്‍ നേതൃത്വം നല്കി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍നിന്ന് പുതിയ ടെക്നോളജി ഉപയോഗിച്ച് വിവിധ സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ താല്പര്യമുള്ള 130പേരാണ് സെമിനാറില്‍ പങ്കെടുത്തത്.