എൽഡിഎഫ് കുടുംബസംഗമം
1418254
Tuesday, April 23, 2024 6:22 AM IST
അതിരമ്പുഴ: എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ആനമല ജംഗ്ഷന് സമീപം പൂവന്നിക്കുന്നേൽ അപ്പച്ചന്റെ ഭവനത്തിൽ കുടുംബസംഗമം നടത്തി. കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്കുട്ടി ആഗസ്തി ഉദ്ഘാടനം ചെയ്തു.
കോട്ടമുറി ജംഗ്ഷൻ മുതൽ ആനമല ജംഗ്ഷൻ വരെ എൽഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ ഭവന സന്ദർശനം നടത്തിയതിന് ശേഷമാണ് കുടുംബസംഗമം ആരംഭിച്ചത്.
സിപിഎം ലോക്കൽ സെക്രട്ടറി പി.എൻ. സാബു അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ ജോസ് ഇടവഴിക്കൽ, ബെന്നി തടത്തിൽ, സിനി ജോർജ്, നെറ്റോ, സി.ജെ. മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.