വജ്രജൂബിലി നിറവിൽ പൂര്‍വവിദ്യാര്‍ഥി സംഗമം
1424889
Sunday, May 26, 2024 2:22 AM IST
പാലാ: സെന്റ് തോമസ് കോളജ് 1964-67 ഇക്കണോമിക്സ് ബിഎ ബാച്ച് വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. ആദ്യത്തെ ബിഎ ക്ലാസിനായി 60 വര്‍ഷം മുന്‍പ് ഒത്തുചേര്‍ന്ന അതേ കോളജ് ഓഡിറ്റോറിയത്തില്‍ തന്നെ ഒരുമിച്ചപ്പോള്‍ സഹപാഠികള്‍ക്കെല്ലാം സൗഹൃദത്തിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ മറക്കാനാവാത്ത മധുരാനുഭവമായി മാറി.
60 വര്‍ഷം മുന്‍പു 60 വിദ്യാര്‍ഥികളും 30 വിദ്യാര്‍ഥിനികളുമായി രൂപം കൊണ്ട ഈ ബാച്ചിന് പാലാ സെന്റ് തോമസ് കോളജിലെ ആദ്യ ബിഎ മിക്സഡ് ക്ലാസ് എന്ന പ്രത്യേകതയും 75 -ാം വര്‍ഷത്തിലേക്കു കടക്കുന്ന കോളജിന്റെ മുക്കാല്‍ നൂറ്റാണ്ടു ചരിത്രത്തിലെ ഏറ്റവും വലിയ ഗ്രാജുവേഷന് ക്ലാസ് എന്ന സവിശേഷതയുമുണ്ട്.
പ്രിന്‍സിപ്പല്‍ റവ. ഡോ.ജയിംസ് മംഗലത്ത്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. കുര്യാക്കോസ് കാപ്പില്‍ പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടു മേടയില്‍, കോളജ് അലൂംമ്നി അസോസിയേഷന് സെക്രട്ടറി ഡോ. സാബു ഡി. മാത്യു, ഇക്കണോമിക്സ് അലൂംമ്നി പ്രസിഡന്റ് ഡോ. വി.വി. ജോര്‍ജുകുട്ടി, മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോയി ജോര്‍ജ്, എച്ച്ഒഡി ഡോ. കെ.സി. ബിജു എന്നിവര്‍ പ്രസംഗിച്ചു. വജ്രജൂബിലി സഹപാഠികളെ പ്രതിനിധീകരിച്ച് അഡ്വ. കാതറീന് ജോസഫ്, അഡ്വ. ഡി. ശങ്കരന്‍കുട്ടി, പ്രഫ. പി.എസ്. മാത്യു, നന്ദകുമാരന് കര്‍ത്താ, എന്‍. പുരുഷോത്തമന്, പി.കെ. വിശ്വനാഥന്, ടോം തോമസ് എന്നിവര്‍ ഓര്‍മകള്‍ പങ്കുവച്ചു.