പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​ക്ക് ക​ടി​യേ​റ്റു
Friday, June 21, 2024 10:01 PM IST
ക​ണ​മ​ല: ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന​ടു​ത്ത് വീ​ടി​നോ​ട് ചേ​ർ​ന്ന് പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ വ​ല​തു കൈ​യി​ൽ പെ​രു​മ്പാ​മ്പി​ന്‍റെ ക​ടി​യേ​റ്റ് ഫോ​റ​സ്റ്റ് ഡ​പ്യൂ​ട്ടി റേ​ഞ്ച് ഓ​ഫീ​സ​ർ​ക്ക് പ​രി​ക്ക്. ഈ ​സ​മ​യം അ​തു​വ​ഴി വ​ന്ന എ​രു​മേ​ലി പ​ഞ്ചാ​യ​ത്തി​ന്‍റെ പാ​ലി​യേ​റ്റീ​വ് സം​ഘം പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽകി.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ എ​യ്ഞ്ച​ൽ​വാ​ലി​യി​ൽ എ​ഴു​കും​മ​ണ്ണ് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന​ടു​ത്താ​ണ് സം​ഭ​വം. ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജ​യ​കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഓ​ഫീ​സ​റെ എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി ചാ​ക്കി​നു​ള്ളി​ലാ​ക്കി വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് ക​ടി​യേ​റ്റ​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ പാ​ലി​യേ​റ്റീ​വ് സം​ഘ​ത്തി​ലെ മെ​റീ​ന ജോ​ർ​ജ്, ഷി​ജോ ചെ​റു​വാ​ഴ​ക്കു​ന്നേ​ൽ, ആ​ശാ പ്ര​വ​ർ​ത്ത​ക സൂ​സ​മ്മ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ​ത്.