ദേശീയ മനഃശാസ്ത്രജ്ഞ ദിനാചരണം
1436417
Monday, July 15, 2024 10:26 PM IST
പെരുവന്താനം: ദേശീയ മനഃശാസ്ത്രജ്ഞ ദിനത്തോടനുബന്ധിച്ച് പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ സൈക്കോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ലോക മനശാസ്ത്രജ്ഞദിനം ആചരിച്ചു. കൗൺസിലർ ഫാ. ജിലു പയറ്റുകണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് വാഴപ്പനാടി, സെക്രട്ടറി ടിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പൽ സുപർണ രാജു, അഞ്ജലി ആര്. നായർ, സാന്ദ്ര പി. സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.