കാറ്റും മഴയും: ഐങ്കൊന്പിൽ വ്യാപക നാശനഷ്ടം
1436559
Tuesday, July 16, 2024 10:38 PM IST
ഐങ്കൊമ്പ്: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും കടനാട് പഞ്ചായത്തിലെ ഐങ്കൊമ്പിൽ വ്യാപക നാശനഷ്ടം. വീടിന് മുകളിലേക്ക് മരം വീണും കാറ്റില്‍ ഓടുകള്‍ നഷ്ടപ്പെട്ടും നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. നിരവധിപ്പേരുടെ കൃഷികൾക്കും നാശനഷ്ടം നേരിട്ടു.
ദാമോദരന്‍ പുതിയകുന്നേല്‍, സുധാകരന് പുലിയനാടത്ത്, രമണി മധു തോരണത്തിങ്കല്‍, ജോജന്‍ വള്ളിക്കുന്നേല്‍, ഷിജി കോഴിക്കോട്ട്, മധു പൂതക്കുഴി, ജിജോ കുന്നുംപുറം, രാധാകൃഷ്ണന് പുതിയകുന്നേല്‍, ശാന്തമ്മ പാലപ്പുറത്ത്, സന്തോഷ് മറ്റപ്പള്ളില്‍, പ്രസന്നന് കാരടിക്കുന്നേല്, ഫ്രാന്‍സിസ് പഴയപുരയില്‍, ബെന്നി പടിഞ്ഞാറയില്‍, വി.എസ്. സജീവ് വേങ്ങംപറമ്പില്, വി.എന്‍. തങ്കമ്മ ചെങ്കുരുമ്പേല് എന്നിവരുടെ വീടുകള്‍ക്കും ഐങ്കൊമ്പ് എഫ്എസ്എച്ച്എ കോണ്വെന്റിനുമാണ് കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരമുണ്ടായ കനത്ത കാറ്റില്‍ നാശനഷ്ടമുണ്ടായത്.
ജോമോന് തെക്കേക്കണ്ടം, തങ്കച്ചന് കുന്നുംപുറം, അപ്പച്ചന് പൂതക്കുഴിയില്‍, ഔസേപ്പച്ചന് പൂതക്കുഴിയില്‍, ടോമി കൊച്ചുപുരയ്ക്കല്‍, തങ്കമ്മ പുത്തന്‍വീട്ടില്‍, രഘു കുറ്റിയാത്ത്, സുരേഷ് കളപ്പുരയ്ക്കല്‍, ശശി നിരക്കപ്പള്ളില്‍, ബാബു മറ്റപ്പള്ളില്‍, ഡോ. മനോജ് കൊച്ചിപ്പടവില്, പാപ്പച്ചന് കുന്നുംപുറം, സുന്ദരന്‍ പാലപ്പുറത്ത്, മാത്തച്ചന് കടുകന്മാക്കല്, പൊന്നപ്പന് തോരണത്തിങ്കല്‍, ശോഭന ചന്ദ്രന് കളപ്പുരയ്ക്കൽ, സാബു കടുകന്മാക്കല് എന്നിവരുടെ കൃഷികളും റബർ, മാവ്, പ്ലാവ്, തേക്ക് തുടങ്ങിയ മരങ്ങളും നശിച്ചു.