സാമൂഹിക ഇടപെടലുകളിൽ കത്തോലിക്ക കോൺഗ്രസ് സജീവമാകണം: ഫാ. ബെർക്കുമാൻസ് കുന്നുംപുറം
1436808
Wednesday, July 17, 2024 10:49 PM IST
രാമപുരം: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ കത്തോലിക്കാ കോണ്‍ഗസ് നിലവിലെ സാമൂഹിക ഇടപെടലുകളിൽ കൂടുതൽ സജീവമാകണമെന്ന് രാമപുരം ഫൊറോന വികാരി ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം. കത്തോലിക്ക കോണ്‍ഗ്രസ് രാമപുരം മേഖല പ്രവര്‍ത്തക സംഗമവും 2024-27 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ചക്കാമ്പുഴയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് അജോ തൂണുങ്കല്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് വെട്ടത്തേല്‍, സാജു അലക്സ്, ജോബിന് പുതിയിടത്തുചാലില്‍, സജി മിറ്റത്താനി, ഷൈജു കോലത്ത്, സണ്ണി കുരിശുംമൂട്ടില്‍, മാത്യു പാലത്താനത്തുപടവില് തുടങ്ങിയവര്‍ പ്രസംഗിച്ചു. കിന്‍ഫ്ര ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ചക്കാമ്പുഴ ഇടവകാംഗം ബേബി ഉഴുത്തുവാലിനെ സമ്മേളനത്തില്‍ ആദരിച്ചു.