കാർ താഴ്ചയിലേക്കു മറിഞ്ഞു
1436889
Thursday, July 18, 2024 2:15 AM IST
കറുകച്ചാൽ: കാർ ഡിവൈഡറിൽ ഇടിച്ച് താഴ്ചയിലേക്ക് കീഴ്മേൽ മറിഞ്ഞു. യാത്രക്കാരൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. തിരുവനന്തപുരം മുട്ടയ്ക്കൽ അവിരാംവീട്ടിൽ ശ്രീകുമാർ ഓടിച്ച കാറാണ് ഇന്നലെ രാവിലെ എട്ടരയോടെ കറുകച്ചാൽ-മല്ലപ്പള്ളി റോഡിൽ വെട്ടിക്കാവുങ്കലിൽ അപകടത്തിൽപ്പെട്ടത്.
തിരുവനന്തപുരത്തുനിന്നും കറുകച്ചാലിലേക്ക് വരികയായിരുന്നു കാർ. ശ്രീകുമാർ ഉറങ്ങിപ്പോയതിനെത്തുടർന്ന് നിയന്ത്രണംവിട്ട കാർ ഡിവൈഡർ ഇടിച്ചു പത്തടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാറിന്റെ മുകൾഭാഗം പൂർണമായി തകർന്നു.