റോട്ടറി ക്ലബ് ഭാരവാഹികൾ ചുമതലയേറ്റു
1436890
Thursday, July 18, 2024 2:15 AM IST
ചങ്ങനാശേരി: റോട്ടറി ക്ലബ് ഓഫ് ഗ്രേറ്റര്‍ ചങ്ങനാശേരിയുടെ 22-ാമത് പ്രസിഡന്റായി ജയ്സണ്‍ കെ. വര്‍ഗീസും സെക്രട്ടറിയായി ഡോ.എ.കെ. അപ്പുക്കുട്ടനും ബോര്‍ഡ് അംഗങ്ങളും ചുമതലയേറ്റു. കൊടിക്കുന്നില്‍ സുരേഷ് എംപി ഗ്ലോബല്‍ പ്രോജക്ട് (ശുദ്ധജല പ്രോജക്ട്) ഉദ്ഘാടനവും ഡിസ്ട്രിക്ട് പ്രോജക്ടായ ഉയരെയുടെ ഉദ്ഘാടനം ജോബ് മൈക്കിള്‍ എംഎല്‍എയും നിര്‍വഹിച്ചു.
മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് മാത്യു മുഖ്യപ്രഭാഷണം നടത്തി. വിദ്യാര്‍ഥികള്‍ക്കുള്ള സുജീവിതം പദ്ധതി, കാന്‍സര്‍ രോഗികള്‍ക്കുള്ള ഫണ്ട് വിതരണം, ഉയരെ പദ്ധതിയിലൂടെ എല്‍ഇഡി ബള്‍ബ് നിര്‍മാണത്തിനുള്ള ഫണ്ട് വിതരണം, സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ ജനിക്കുന്ന നവജാത ശിശുക്കള്‍ക്കുള്ള എന്റെ കണ്മണിക്ക് ഫസ്റ്റ് ഗിഫ്റ്റ് വിതരണം, 500 വൃക്ഷത്തൈ വിതരണം തുടങ്ങിയവയും ഉദ്ഘാടനം ചെയ്തു.
എം.എന്‍ ജയപ്രകാശ്, കണ്ണന് എസ്. പ്രസാദ്, എം.ആര്. രാജേഷ്, തോമസ് കെ. ഫിലിപ്പ്, ആന്റണി ജോസഫ്, ഡോ. രാധാകൃഷ്ണന്, കെ.വി. ഹരികുമാര്‍, മീനു പി. കുര്യാക്കോസ്, വര്‍ഗീസ് എന്‍. ആന്റണി, സോയി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.