വൈഎംസിഎ ഭാരവാഹികള്‍ സ്ഥാനമേറ്റു
1438233
Monday, July 22, 2024 7:46 AM IST
ചങ്ങനാശേരി: വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ. റോയ് ജോസഫ് അധ്യക്ഷത വഹിച്ചു.
ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്സണ്‍ ബീനാ ജോബി നിര്‍വഹിച്ചു. വൈഎംസിഎ ദേശീയ ട്രഷറര്‍ റെജി ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി.
എസ്ബി കോളജ് പ്രിന്‍സിപ്പല്‍ ഫാ. റെജി പ്ലാത്തോട്ടം അനുഗ്രഹ പ്രഭാഷണവും വൈഎംസിഎ കേരള യുവത ചീഫ് എഡിറ്റര്‍ കുര്യന് തൂമ്പുങ്കല്‍, എം.എം. മാത്യു, ടോമിച്ചന് അയ്യരുകുളങ്ങര, പ്രഫ. സോജി ജോസഫ്, എം.ജി. കുര്യാക്കോസ്, കുഞ്ഞുമോന് തൂമ്പുങ്കല്‍, പൗലോസ് ചെറിയാന് എന്നിവര്‍ പ്രസംഗിച്ചു.