റോഡ് നന്നാക്കാന്‍ പായിപ്പാട്ട് പ്രക്ഷോഭയാത്ര
1438366
Tuesday, July 23, 2024 2:33 AM IST
പായിപ്പാട്: ജല്‍ ജീവന് മിഷന് പൈപ്പ് ലൈനിനായി കുത്തിപ്പൊളിച്ച റോഡുകള്‍ കോണ്‍ക്രീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പായിപ്പാട് പഞ്ചായത്ത് 13-ാം വാര്‍ഡ് സമരസമിതിയുടെ നേതൃത്വത്തില്‍ കൊല്ലാപുരം ജംഗ്ഷന് മുതല്‍ കുഴിമണ്ണില്‍ പടിവരെ പ്രക്ഷോഭ പദയാത്ര നടത്തി. വാര്‍ഡ് മെംബര്‍ ജെസി പുളിമൂട്ടില്‍ അധ്യക്ഷത വഹിച്ചു.
നിയോജകമണ്ഡലം ചെയര്മാന് വി.ജെ. ലാലി ആമുഖ പ്രസംഗം നടത്തി. നാലുകോടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജയിംസ് വേഷ്ണാല്‍ പദയാത്ര ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയര്മാന് സിബിച്ചന് സ്രാങ്കല്‍, ജിമ്മിച്ചന്‍ കളത്തില്‍പ്പറമ്പില്‍, ജോഷി കൊല്ലാപുരം, സെബാസ്റ്റ്യന്‍ സ്രാങ്കന്‍, പി.സി. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.