പ​ക്ഷി സ​ർ​വേ: ക​ട​പ്പൂ​രി​ല്‍ 60 ഇ​ന​ം പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി
Tuesday, August 13, 2024 6:52 AM IST
കോ​ട്ട​യം: കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ലെ ക​ട​പ്പൂ​രി​ല്‍ ന​ട​ന്ന പ​ക്ഷി സ​ര്‍വേ​യി​ല്‍ 60 ഇ​ന​ത്തി​ല്‍പ്പെ​ട്ട പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി. കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന് സ്ഥ​ല​ങ്ങ​ളി​ലാ​യി​ട്ടാ​ണ്‌ സ​ര്‍വേ ന​ട​ന്ന​ത്. പ്രാ​ദേ​ശി​ക സ​മൂ​ഹാം​ഗ​ങ്ങ​ള്‍, ഗ​വേ​ഷ​ക​ര്‍, വി​ദ്യാ​ര്‍ഥി​ക​ള്‍, വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 50ല​ധി​കം ആ​ളു​ക​ളു​ടെ പ​ങ്കാ​ളി​ത്തം സ​ര്‍വേ​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. ജ​ല​പ​ക്ഷി​ക​ള​ട​ക്കം വി​വി​ധ ഇ​ന​ത്തി​ല്‍പ്പെ​ട്ട 60 പ​ക്ഷി​ക​ളെ ക​ണ്ടെ​ത്തി.

ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ സ​മൃ​ദ്ധ​മാ​യ ജൈ​വ​വൈ​വി​ധ്യ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​താ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍. മീ​ന​ച്ചി​ല്‍-​മീ​ന​ന്ത​റ​യാ​ര്‍-​കൊ​ടൂ​ര്‍ ന​ദി സം​യോ​ജ​ന പ​ദ്ധ​തി​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് സ​ർ​വേ ന​ട​ത്തി​യ​ത്.


ഡോ. ​പു​ന്ന​ന്‍ കു​ര്യ​ന്‍, ഡോ. ഏ​ബ്ര​ഹാം സാ​മു​വ​ല്‍, എം.​എ​ന്‍. അ​ജ​യ​കു​മാ​ര്‍, ടോ​ണി ആ​ന്‍റ​ണി, എ​ന്‍.​ബി. ശ​ര​ത് ബാ​ബു, കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക സു​കു​മാ​ര​ന്‍, ശ​ശി ചെ​റി​യ പ്ലാ​ക്കി​ല്‍, പി.​ടി. സോ​മ​ശേ​ഖ​ര​ന്‍, ബി​ജു പു​റ​പൊ​ട്ടി​ല്‍, ദി​വാ​ക​ര​ന്‍, റ്റീ​ന മാ​ളി​യേ​ക്ക​ല്‍, മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗം വി.​എ​ന്‍. സു​രേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ര്‍വേ.