ചങ്ങനാശേരി: സെന്റ് ബെര്‍ക്ക്മാന്‍സ് കോളജ് മലയാള വിഭാഗം മുന്‍ അധ്യാപകന് ശതാഭിഷിക്തനായ പ്രഫ. ടി.ജെ. മത്തായിക്ക് ചങ്ങനാശേരി പൗരാവലി 17ന് ആദരവ് നല്‍കും. എസ്ബി കോളജിലെ കാര്‍ഡിനല്‍ പടിയറ ഹാളില്‍ രാവിലെ പത്തിന് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ബീനാ ജോബിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, ഡോ. ജയിംസ് മണിമല, മറ്റപ്പള്ളി ശിവശങ്കരപ്പിള്ള, ഫാ. റെജി പി. കുര്യന്, ടി. ഇന്ദിരാദേവി, വി.ജെ. ലാലി, സാംസണ് വലിയപറമ്പില്‍, ഡോ. ജോസഫ് സ്കറിയ, സണ്ണി തോമസ്, ജസ്റ്റിന് ബ്രൂസ്, സേവ്യര്‍ കാവാലം തുടങ്ങിയവര്‍ പ്രസംഗിക്കും. പ്രഫ. ടി.ജെ. മത്തായി രചിച്ച് റീഡിസ്കവര്‍ കേരള പ്രസിദ്ധീകരിക്കുന്ന ‘ആത്മീയത വീണ്ടെടുക്കാന്‍ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.