ചങ്ങനാശേരി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യസ്മൃതി പദയാത്ര ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് മതുമൂലയില്നിന്നും ആരംഭിക്കുന്ന പദയാത്ര പെരുന്ന ബസ്സ്റ്റാന്‍ഡില്‍ സമാപിക്കും.
നിയോജകമണ്ഡലം നേതൃയോഗത്തില്‍ പ്രസിഡന്റ് അഡ്വ. ഡെന്നീസ് ജോസഫ് കണിയാഞ്ഞാലില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സോബിച്ചന് കണ്ണമ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അര്ജുന് രമേശ്, ബി. അജിത്കുമാര്‍, എബിന് ആന്റണി, ജിനു ജോസഫ്, അശ്വിന് ജിയോ ഏബ്രഹാം, റൗഫ് റഹീം, ബിബിന്‍ കാഞ്ഞിരന്താനം, ബിബിന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.