മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ ഇന്ന് വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിക്കും. രാവിലെ ആറിനും 7.30നും ഒമ്പതിനും വൈകുന്നേരം 4.30നും വിശുദ്ധ കുർബാനയും വിശുദ്ധ ചാവറയച്ചന്റെ നൊവേനയും.
രാവിലെ 11ന് വിശുദ്ധ കുർബാന, വിശുദ്ധ ചാവറയച്ചന്റെ നൊവേന, വിശുദ്ധ കുരിശിന്റെ പ്രാർഥന, സന്ദേശം. തുടർന്ന് ദേവാലയത്തിൽനിന്ന് വിശുദ്ധ കുരിശിന്റെ കപ്പേളയിലേക്ക് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പുമായി പ്രദക്ഷിണം, വിശുദ്ധ കുരിശിന്റെ ആശീർവാദം. നേർച്ചവിതരണത്തോടെ തിരുനാൾ പരിപാടികൾ സമാപിക്കും.