വേമ്പനാട്ടുകായൽ നീന്തി കീഴടക്കി ആറു വയസുകാരൻ ശ്രാവൺ
Sunday, September 15, 2024 6:47 AM IST
വൈ​​ക്കം: വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ൽ നീ​​ന്തി കീ​​ഴ​​ട​​ക്കി ആ​​റു വ​​യ​​സു​​കാ​​ര​​ൻ. കോ​​ത​​മം​​ഗ​​ലം വാ​​ര​​പ്പെ​​ട്ടി ഇ​​ള​​ങ്ങ​​വം ശ്രീ​​ജ​​ഭ​​വ​​നി​​ൽ ശ്രീ​​ജി​​ത്ത്, ര​​ഞ്ജു​​ഷ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ മൂ​​വാ​​റ്റു​​പു​​ഴ ക​​നേ​​ഡി​​യ​​ൻ സെ​​ൻ​​ട്ര​​ൽ സ്കൂ​​ൾ ഒ​​ന്നാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി ശ്രാ​​വ​​ൺ എ​​സ്.​ നാ​​യ​​രാ​​ണ് വേ​​ൾ​​ഡ് വൈ​​ഡ് ബു​​ക്ക് ഓ​​ഫ് റി​​ക്കാ​​ർ​​ഡ്സി​​ൽ ഇ​​ടം നേ​​ടാ​​ൻ കാ​​യ​​ൽ നീ​​ന്തി ക​​ട​​ന്ന​​ത്.

കാ​​യ​​ലി​​ൽ തി​​ങ്ങി വ്യാ​​പി​​ച്ച പോ​​ള പാ​​യ​​ൽ സൃ​​ഷ്ടി​​ച്ച പ്ര​​തി​​ബ​​ന്ധ​​ങ്ങ​​ൾ നീ​​ക്കി​​യാ​​ണ് ഈ ​​കൊ​​ച്ചു മി​​ടു​​ക്ക​​ൻ റി​​ക്കാ​​ർ​​ഡ് തീ​​ർ​​ത്ത​​ത്. ​രാ​​വി​​ലെ 8.30 ന് ​​ചേ​​ർ​​ത്ത​​ല വ​​ട​​ക്കും​​ക​​ര അ​​മ്പ​​ല​​ക്ക​​ട​​വി​​ൽ​നി​​ന്നാ​​ണ് ശ്രാ​​വ​​ൺ നീ​​ന്ത​​ൽ ആ​​രം​​ഭി​​ച്ച​​ത്. 10.35ഓ​​ടെ വൈ​​ക്കം കാ​​യ​​ലോ​​ര ബീ​​ച്ചി​​ലേ​​ക്ക് ശ്രാ​​വ​​ൺ നീ​​ന്തി​​ക്ക​​യ​​റി.


കാ​​യ​​ലോ​​ര​​ത്ത് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ള​​ട​​ക്കം നി​​ര​​വ​​ധി​​യാ​​ളു​​ക​​ൾ നി​​റ​​ഞ്ഞ ക​​ര​​ഘോ​​ഷ​​ത്തോ​​ടെ​​യാ​​ണ് ശ്രാ​​വ​​ണെ വ​​ര​​വേ​​റ്റ​​ത്. ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​പി, ച​​ല​​ച്ചി​​ത്ര​​പി​​ന്ന​​ണി ഗാ​​യി​​ക വൈ​​ക്കം വി​​ജ​​യ​​ല​​ക്ഷ്മി, ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​പേ​​ഴ്സ​​ൺ പ്രീ​​ത രാ​​ജേ​​ഷ്,

വൈ​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​ടി. സു​​ഭാ​​ഷ്, വൈ​​ക്ക​​ത്തെ​​യും കോ​​ത​​മം​​ഗ​​ല​​ത്തെ​​യും ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ, റി​​ട്ട. ക്യാ​​പ്ട​​ൻ എ. ​​വി​​നോ​​ദ് കു​​മാ​​ർ കോ-​​ഓ​​ഡി​​നേ​​റ്റ​​ർ ശി​​ഹാ​​ബു​​ദ്ദീ​​ൻ സൈ​​നു തു​​ട​​ങ്ങി​​യ​​വ​​ർ ശ്രാ​​വ​​ണെ അ​​ഭി​​ന​​ന്ദി​​ച്ചു.