സെന്റ് മേരീസ് ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാന്പ്
1595511
Monday, September 29, 2025 12:06 AM IST
കട്ടപ്പന: അതുരശുശ്രുഷാ രംഗത്തു തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റലിന്റെ സേവനം ജില്ലയ്ക്ക് മുതൽക്കൂട്ടാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കട്ടപ്പന സെന്റ് ജോർജ് ഫെറോന പാരിഷ് ഹാളിൽ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയുടെ സൗജന്യ മെഡിക്കൽ ക്യാന്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കട്ടപ്പന പള്ളിയിലെ എസ്എംവൈഎം, മാതൃദീപ്തി, മിഷൻ ലീഗ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ക്യാന്പ് നടന്നത്. കട്ടപ്പന സെന്റ് ജോർജ് ഫോറോനാ പള്ളി വികാരി ഫാ. ജോസ് മംഗലത്തിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കട്ടപ്പന നഗരസഭാ ചെയർപേഴ്സണ്‍ ബീന ടോമി, നഗരസഭാ കൗണ്‍സിലർമാരായ സോണിയ ജയ്ബി, ഷാജി കുത്തൊടിയിൽ, തൊടുപുഴ സെന്റ് മേരിസ് ആശുപത്രി ഡയറക്ടമാരായ ഡോ. മാത്യു ഏബ്രഹാം,ഡോ. ജേക്കബ് ഏബ്രഹാം, ഡോ.തോമസ് ഏബ്രഹാം, എസ്എംവൈഎം ഡയറക്ടർ ഫാ. മജു നിരവത്ത്, ഒസാനം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോർജ് പുല്ലാന്തനാൽ, ചെറുപുഷ്പ മിഷൻ ലീഗ് ഡയറക്ടർ, ഫാ. അനൂപ് കരിങ്ങാട്, പിആർഒ തോമസ് ജോസ്, എസ്എംവൈഎം പ്രസിഡന്റ് സുബിൻ മെച്ചേരിയിൽ, മാതൃദീപ്തി പ്രസിഡന്റ് സലോമി മറ്റപ്പള്ളിൽ, തൊടുപുഴ സെന്റ് മേരീസ് ഹോസ്പിറ്റൽ മാനേജർ ക്യാപ്റ്റൻ ജെ.സി. ജോസഫ്, രഘു തുടങ്ങിയവർ പ്രസംഗിച്ചു.