ഗാന്ധി ജയന്തി ദിനചരണവും ശുചീകരണ യജ്ഞവും
1596356
Thursday, October 2, 2025 11:55 PM IST
നെടുങ്കണ്ടം: യുവജന കാര്യ-കായിക മന്ത്രാലയത്തിന്റെ "മേരാ യുവ ഭാരത്-ഇടുക്കി’ പദ്ധതിയുടെ ഭാഗമായി ഗാന്ധി ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് നെടുങ്കണ്ടം ഗവ. യുപി സ്കൂളിൽ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ജില്ലാ ജൂഡോ അസോസിയേഷൻ, റോട്ടറി ഈസ്റ്റ് ഹിൽസ് നെടുങ്കണ്ടം, ബ്ലഡ് ഡോണേഴ്സ് നെടുങ്കണ്ടം, നെടുങ്കണ്ടം സ്പോർട്സ് അസോസിയേഷൻ, പഞ്ചയാത്ത് സ്കൂൾ എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തിയത്. ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച പരിപാടി
നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജൂഡോ അസോസിയേഷൻ പ്രസിഡന്റ് പി.കെ. ഷാജി അധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ജിയുപിഎസ് ഹെഡ്മാസ്റ്റർ സിബി ,റോട്ടറി ഈസ്റ്റ് ഹിൽസ് നെടുങ്കണ്ടം പ്രസിഡന്റ് സോജൻ,ബ്ലഡ് ഡൊണേഷൻ പ്രസിഡന്റ് ഗിൽ, എൻ.എസ്.എ. ചെയർമാൻ ടി.എം. ജോണ്,അർബൻ ബാങ്ക് പ്രസിഡന്റ് എം.എൻ. ഗോപി, ജില്ലാ ജൂഡോ അസോസിയേഷൻ സെക്രട്ടറി സച്ചിൻ ജോണി എന്നിവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് സ്കൂൾ പരിസരം, വഴിയോരങ്ങൾ എന്നിവിടങ്ങളിൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. റോട്ടറി ഈസ്റ്റ് ഹിൽസ് ശുചികരണ യജഞ്ഞത്തിൽ പങ്കെടുത്ത എല്ലാവർക്കും ഉച്ചഭക്ഷണം വിതരണം ചെയ്തു .