നെടിയകാട് പള്ളിയിൽ തിരുനാൾ
1595777
Monday, September 29, 2025 11:40 PM IST
കരിങ്കുന്നം: നെടിയകാട് ലിറ്റിൽ ഫ്ളവർ പള്ളിയിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ മൂന്നു മുതൽ അഞ്ചു വരെ നടക്കും. മൂന്നിന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന, 4.30ന് കൊടിയേറ്റ്, ലദീഞ്ഞ്, അഞ്ചിന് വിശുദ്ധ കുർബാന-ഫാ. തോമസ് വിലങ്ങുപാറ, നാലിന് രാവിലെ ആറിന് ജപമാല, നൊവേന, 6.45ന് വിശുദ്ധ കുർബാന, മൂന്നിന് കൊച്ചുത്രേസ്യ നാമധാരികളുടെ സംഗമം, 4.30ന് തിരുനാൾ കുർബാന, സന്ദേശം-ഫാ. ജോസ് വട്ടക്കുഴി, 6.15ന് ജപമാല ചൊല്ലി തിരിപ്രദക്ഷിണം. ഏഴിന് പരിശുദ്ധ കുർബാനയുടെ ആശീർവാദം.
അഞ്ചിന് രാവിലെ 5.45ന് വിശുദ്ധ കുർബാന, 10ന് പൊന്തിഫിക്കൽ കുർബാന-മാർ ജേക്കബ് മുരിക്കൻ, 12ന് പ്രദക്ഷിണം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. തോമസ് പൂവത്തിങ്കൽ, അസി. വികാരി ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ എന്നിവർ അറിയിച്ചു.