വയോജനദിനം ആഘോഷിച്ചു
1596360
Thursday, October 2, 2025 11:55 PM IST
മുതലക്കോടം: ലോക വയോജന ദിനത്തോടനുബന്ധിച്ച് തൊടുപുഴ മുനിസിപ്പാലിറ്റിയുടെ കീഴിൽ മുതലക്കോടത്ത് പ്രവർത്തിക്കുന്ന വൃദ്ധസദനം സന്ദർശിച്ച് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകൾ.
വയോ ജനങ്ങളോടൊപ്പം പാട്ടും നൃത്തവും കഥകളും കുശലവുമായി കേഡറ്റുകൾ ഏറെനേരം ചെലവഴിച്ചു. ലീഗൽ സർവീസസ് അഥോറിറ്റി സെക്രട്ടറി എൻ.എൻ. സിജി, എസ്പിസി കമ്യൂണിറ്റി പോലീസ് ഓഫീസർ ജിയോ ചെറിയാൻ, ഷിജി ജോസഫ്, കെ.ബി. റസീന, പി.എ. ഹരികുമാർ എന്നിവർ നേതൃത്വം നൽകി.