വിൽപ്പനയ്ക്കായി വിദേശ മദ്യം സൂക്ഷിച്ചയാൾ പിടിയിൽ
1596353
Thursday, October 2, 2025 11:55 PM IST
തൊടുപുഴ: വിദേശ മദ്യം അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ചയാളെ തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ലിജോ ഉമ്മനും സംഘവും ചേർന്ന് പിടി കൂടി. തൊടുപുഴ പഴുക്കാകുളം ആക്കപ്പടിക്കൽ ബെന്നി ജോർജ്(57) ആണ് അറസ്റ്റിലായത്. പഴുക്കാക്കുളം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.
പുതുച്ചേരി സംസ്ഥാനത്തു മാത്രം വിൽപന നടത്താൻ അനുവാദമുള്ള 24 ലിറ്റർ വ്യാജ ഇന്ത്യൻ നിർമിത വിദേശ മദ്യം സ്കൂട്ടറിൽ സൂക്ഷിച്ച നിലയിലായിരുന്നു. വാഹനവും കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഉദ്യോഗസ്ഥരായ ടി.വി. സതീഷ്, മജീദ്, വി.എസ്. അനീഷ്കുമാർ, ജോർജ് ടി. പോൾ, സി.എം. പ്രതീഷ്, അബിൻ ഷാജി, കെ. സിന്ധു എന്നിവർ പങ്കെടുത്തു.