പാതിവില തട്ടിപ്പ്: ക്രൈം ബ്രാഞ്ച് ഓഫീസ് മാർച്ച്
1595517
Monday, September 29, 2025 12:06 AM IST
തൊടുപുഴ: പാതിവില തട്ടിപ്പിൽ അന്വേഷണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ഇരകൾക്ക് പണം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
മാർച്ചിൽ വിവിധ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. മാർച്ച് ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നിൽ പോലീസ് തടഞ്ഞു.
ആക്ഷൻ കൗണ്‍സിൽ രക്ഷാധികാരി ബേസിൽ ജോസഫ് ഉദ്ഘാടനം ചെയ്തു. തട്ടിപ്പിലെ മുഖ്യപ്രതികളായ അനന്തു കൃഷ്ണന്റെയും ആനന്ദകുമാറിന്റെയും അക്കൗണ്ട് വിവരങ്ങൾ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണ വിഭാഗത്തെ പിരിച്ചുവിട്ടിരിക്കുകയാണ്. സിബിഐ പോലുള്ള പ്രത്യേക അന്വേഷണ ഏജൻസി കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തണമെന്നും അക്കൗണ്ടുകൾ പരിശോധിച്ച് പണം എങ്ങോട്ട് പോയെന്ന് കണ്ടെത്തണമെന്നും അനന്തുകൃഷ്ണന്റെ കുടുംബാംഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നും ആക്ഷൻ കൗണ്‍സിൽ ആവശ്യപ്പെട്ടു.
പി.എ സുധീർ, ലിസി ബാബു, അനു ഇടവെട്ടി, മനോജ് കോക്കാട്ട്, ബ്ലെയിസ് ജി.വാഴയിൽ, മനോജ് മാത്യു, പി.ഐ.സുധീർ, നൂഹ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.