പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണ ആദിവാസി മരിച്ചു
1595513
Monday, September 29, 2025 12:06 AM IST
രാജാക്കാട്: ശാന്തൻപാറ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണ ആദിവാസി മരിച്ചു. ചിന്നക്കനാലിലെ ചെമ്പകതൊഴുകുടിയിലെ കാണി ചെല്ലൻ (80) ആണ് മരിച്ചത്. ഉന്നതിയിലെ രണ്ടുപേർ തമ്മിലുള്ള പ്രശ്നം പറഞ്ഞുതീർക്കാൻ സ്റ്റേഷനിലെത്തിയതായിരുന്നു ചെല്ലൻ. പ്രശ്നം പറഞ്ഞുതീർത്ത ശേഷം എഴുന്നേറ്റപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ പോലീസ് ജീപ്പിൽ രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രഥമിക നിഗമനം.
മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ പരേതയായ സുബ്ബമ്മാൾ. മക്കൾ: ധനരാജ്, മഹാലിംഗം, മയിൽസാമി, മണികണ്ഠൻ, അയ്യമ്മ. മരുമക്കൾ: ഇംബ്രാണി, സുന്ദരിമാല, കാമാക്ഷി, രാജി.