റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പ് ഉദ്ഘാടനം
1595780
Monday, September 29, 2025 11:40 PM IST
തൊടുപുഴ: ജില്ലാതല റോളർ സ്കേറ്റിംഗ് ചാന്പ്യൻഷിപ്പ് തൊടുപുഴ ടിഎംയുപി സ്കൂളിൽ ആരംഭിച്ചു. മുനിസിപ്പൽ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു. പന്ത്രണ്ട് വർഷമായി ജില്ലാ റോളർ സ്കേറ്റിംഗ് അസോസിയേഷനെ നയിക്കുന്ന ജോയി തോമസിനെ ചടങ്ങിൽ ആദരിച്ചു.
കെ. ശശിധരൻ, റഫീക്ക് പള്ളത്തുപറന്പിൽ, എം.ആർ. സാബു എന്നിവർ പ്രസംഗിച്ചു. ജില്ലാ മത്സരങ്ങളിൽ വിജയിക്കുന്ന മത്സരാർഥികൾക്ക് നവംബറിൽ പെരുന്പാവൂരിൽ നടക്കുന്ന സംസ്ഥാന മത്സരത്തിലേക്ക് സെലക്ഷൻ ലഭിക്കും.