മികച്ച കർഷകനെ ആദരിച്ച് കാർഷിക വികസന ബാങ്ക്
1595518
Monday, September 29, 2025 12:06 AM IST
തൊടുപുഴ: തൊടുപുഴ കാർഷിക വികസന ബാങ്കിന്റെ വാർഷികത്തോടനുബന്ധിച്ച് തൊടുപുഴ താലൂക്കിലെ മികച്ച കർഷകന് കാഷ് അവാർഡും ഉപഹാരവും സമ്മാനിച്ചു. ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡും മെമെന്റോയും ബാങ്കിൽനിന്നു വായ്പയെടുത്ത് എല്ലാ മാസവും കൃത്യമായി തുക തിരിച്ചടച്ച അംഗങ്ങൾക്ക് ഉപഹാരവും നൽകി.
മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട വണ്ണപ്പുറം പുളിക്കത്തൊട്ടി കൂനംപാറയിൽ പ്രിൻസണ്‍ കെ. സെബാസ്റ്റ്യൻ, ഭാര്യ അനുമോൾ കെ. ബെന്നി എന്നിവരെയാണ് ആദരിച്ചത്. ബാങ്ക് പ്രസിഡന്റ് റോയി കെ. പൗലോസ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് റീജണൽ മാനേജർ കെ.എസ്. ശിവകുമാർ കോ-ഓപറേറ്റീവ് അസിസ്റ്റന്റ് രജിസ്ട്രാർ യൂണിറ്റ് ഇൻസ്പെക്ടർ അജിത് രാജ്മോഹനൻ, ബാങ്ക് ഡയറക്ടർമാരായ ഷിബിലി സാഹിബ്, കെ.എം. സലിം, പി.എൻ. സീതി, കെ. രാജേഷ്, ഇന്ദു സുധാകരൻ, ആർ. ജയൻ, ഷേർളി അഗസ്റ്റിൻ, ടെസി ജോണി, സഫിയ ജബ്ബാർ, സെക്രട്ടറി എം. ഹണിമോൾ എന്നിവർ പ്രസംഗിച്ചു.