ബൈക്ക് റാലിയും ബോധവത്കരണ ക്ലാസും
1596061
Wednesday, October 1, 2025 12:01 AM IST
തൊടുപുഴ: ലോക ഹൃദയദിനത്തോടനുബന്ധിച്ച് മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ബൈക്ക് റാലിയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു നിർവഹിച്ചു. ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധൻ ഡോ. ഷിജി തോമസ് വർഗീസ് ഹൃദയദിന സന്ദേശം നൽകി.
അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേരി ആലപ്പാട്ട് എസ്എച്ച്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ ഡോ. സിസ്റ്റർ ആശ മരിയ എസ്എച്ച്, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോളി ജോർജ്, ഐഎംഎ സെക്രട്ടറി ഡോ. ജെറിൻ റോമിയോ എന്നിവർ പ്രസംഗിച്ചു. തുടർന്നു നടന്ന ബൈക്ക് റാലിയുടെ ഉദ്ഘാടനവും ജില്ലാ പോലീസ് മേധാവി നിർവഹിച്ചു. മങ്ങാട്ടുകവല, കിഴക്കേയറ്റം, ഗാന്ധി സ്ക്വയർ, മുനിസിപ്പൽ ബസ് സ്റ്റാൻഡ്, കാഞ്ഞിരമറ്റം വഴി ന്യൂമാൻ കോളജിൽ റാലി സമാപിച്ചു. ഹോളി ഫാമിലി സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർഥികൾ ഫ്ളാഷ് മോബും അവതരിപ്പിച്ചു.