ഓണ്‍ലൈൻ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റിൽ
1596063
Wednesday, October 1, 2025 12:02 AM IST
തൊടുപുഴ: ഓണ്‍ലൈൻ ട്രേഡിംഗിലൂടെ മികച്ച ലാഭമുണ്ടാക്കാമെന്നു വിശ്വസിപ്പിച്ച് 1,63,00,000 രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യിപ്പിച്ച് തട്ടിയെടുത്ത കേസിൽ ഒരാൾകൂടി പോലീസിന്റെ പിടിയിലായി. പോത്താനിക്കാട് അടിവാട് പുത്തൻപുരയ്ക്കൽ ആദിൽ മീരാനെ (23) ഇടുക്കി സൈബർ ക്രൈം പോലീസാണ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിർദേശാനുസരണം ജില്ലാ ക്രൈം റിക്കാർഡ്സ് ബ്യൂറോ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ.ആർ. ബിജുവിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി.എ. സുരേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ഇയാളുടെ പേരിൽ ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിലായി 31ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.