രാജാക്കാട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് കൊടിയേറി
1595514
Monday, September 29, 2025 12:06 AM IST
രാജാക്കാട്: രാജാക്കാട് ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി. ഒക്ടോബർ അഞ്ചുവരെ വിവിധ വേദികളിലായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. ഇന്നലെ രാജാക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരത്തോടെയാണ് കേരളോത്സവം ആരംഭിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ബെന്നി പാലക്കാട്ട് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി.
പഞ്ചായത്ത് അംഗം സി.ആർ. രാജു സ്വാഗതവും ഹെഡ് ക്ലാർക്ക് വി.പി. ഹർഷൻ നന്ദിയും അർപ്പിച്ചു. ഇന്നു രാവിലെ ഒൻപതു മുതൽ എൻആർ സിറ്റി എസ്എൻവി സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരങ്ങൾ നടക്കും.
ഒക്ടോബർ മൂന്നിന് രാവിലെ 10 മുതൽ ചെരുപുറം വിഎസ്ബി ബാഡ്മിന്റൺ അക്കാഡമി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് ബാഡ്മിന്റൺ മത്സരങ്ങൾ നടക്കും.