ആംബുലൻസ് ഡ്രൈവറെ ആദരിച്ചു
1595521
Monday, September 29, 2025 12:06 AM IST
തൊടുപുഴ: അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന തൊടുപുഴ പെരിങ്ങാശേരി സ്വദേശി വിഷ്ണുവിനെ കൊല്ലം ട്രാവൻകൂർ മെഡിസിറ്റിയിൽനിന്നു തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലേക്ക് 2.20 മണിക്കൂർ കൊണ്ട് എത്തിച്ച ആംബുലൻസ് ഡ്രൈവർ മുഹമ്മദ് ഫസലിനെ ആംബുലൻസ് ഡ്രൈവർമാരുടെ സംഘനയുടെ നേതൃത്വത്തിൽ ആദരിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ഉപഹാരം കൈമാറി. എം.എൻ.സുരേഷ്, സി.കെ. നവാസ്, ഷെരീഫ് സർഗം, കെ.പി. ശിവദാസ്, ഷിയാസ് എംപീസ് ലിജോണ്സ് ഹിന്ദുസ്ഥാൻ എന്നിവർ പ്രസംഗിച്ചു.
ഉദ്യമത്തിന് ആവശ്യമായ സഹായങ്ങൾ നൽകിയ തൊടുപുഴ ഡി.വൈഎസ്പി പി.കെ.സാബുവിനെയും ചടങ്ങിൽ ആദരിച്ചു. ആംബുലൻസ് ജീവനക്കാരുടെ സംഘടന ഭാരവാഹികളായ ടി.എച്ച്. കബീർ, ബിജു മാത്യു, സുധീർ മേച്ചേരിൽ, ജോമോൻ ജോർജ്, കെ.സി. യേശുദാസ്തുടങ്ങിയവർ നേതൃത്വം നൽകി.