സൗഹൃദക്കൂട്ടായ്മയുമായി ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി
1596067
Wednesday, October 1, 2025 12:02 AM IST
ഇടുക്കി: ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗഹൃദക്കൂട്ടായ്മയൊരുക്കുന്നതിന്റെ ഭാഗമായി നടന്ന യോഗം എൻആർസിറ്റി സെന്റ് മേരീസ് പാരിഷ് ഹാളിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ ഉദ്ഘാനം ചെയ്തു.
ഗ്രാമവികസന സമിതി പ്രസിഡന്റ് ഫാ. ഷെറിൻ കുരിക്കിലേട്ട് അധ്യക്ഷത വഹിച്ചു.
രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ്, വാർഡംഗം വിൻസു തോമസ്, ഗ്രീൻവാലി ഡെവലപ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. സുജിത്ത് കാഞ്ഞിരത്തുംമൂട്ടിൽ, പ്രോഗ്രാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മെറിൻ ഏബ്രഹാം, ജസ്റ്റിൻ നന്ദികുന്നേൽ, അനിമേറ്റർ ജിബി ബേബി, സ്നോജി മാനുവൽ, ജിഷ റോബിൻ എന്നിവർ പ്രസംഗിച്ചു.
പരിപാടിയോടനുബന്ധിച്ച് സെമിനാർ, കലാപരിപാടികൾ, വിവിധ മത്സരങ്ങൾ, വിജയികളെ ആദരിക്കൽ, സ്നേഹ വിരുന്ന് എന്നിവയും നടത്തി.