"എന്റെ ഗ്രാമം സുന്ദര ഗ്രാമം' പദ്ധതി ഉദ്ഘാടനം
1595781
Monday, September 29, 2025 11:40 PM IST
മൂലമറ്റം: അറക്കുളം പഞ്ചായത്ത് ടൂറിസം കൗണ്‍സിലിന്റെയും വൈഎംസിഎയുടെയും എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് കൾച്ചറൽ ഫോറത്തിന്റെയും നേതൃത്വത്തിൽ ലോക ടൂറിസം ദിനാചരണവും എന്റെ ഗ്രാമം സുന്ദരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനവും നടത്തി.
കാഞ്ഞാർ വാട്ടർഷെഡ് തീം പാർക്കിൽ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ കൊച്ചുറാണി ജോസ് അധ്യക്ഷത വഹിച്ചു.
വൈഎംസിഎ പ്രസിഡന്റ് സണ്ണി കൂട്ടുങ്കൽ, എംപ്ലോയീസ് ആൻഡ് പെൻഷനേഴ്സ് കൾച്ചറൽ ഫോറം പ്രസിഡന്റ് എൻ.ബി. വിജയൻ, കുരുവിള ജേക്കബ്, കെ.കെ. വിജയൻ, ബിജു പാലക്കാട്ടു കുന്നേൽ, ജോവിൻ പനന്താനം, ഡായി മൈലാടൂർ, ജോവിൻ പനന്താനം, സൈമി കൊല്ലംപറന്പിൽ എന്നിവർ പ്രസംഗിച്ചു.