നിയന്ത്രണംവിട്ട കാർ കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചു
1596058
Wednesday, October 1, 2025 12:01 AM IST
വണ്ടിപ്പെരിയാർ: നിയന്ത്രണം വിട്ട കാർ കാറിലും ഓട്ടോറിക്ഷയിലും ഇടിച്ചു ഓട്ടോറിക്ഷാ യാത്രക്കാർക്ക് പരിക്കേറ്റു. ഗവി സ്വദേശികളായ അന്നക്കൊടി (54 ), ഷിബു (33), വാസത്തി (24) എന്നിവർക്കാണ് പരിക്കേറ്റത്.
വണ്ടിപ്പെരിയാർ പെട്രോൾ പമ്പിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച്ച രാവിലെ 11.30ഓടെ വണ്ടിപ്പെരിയാർ സ്വദേശിയുടെ കാർ വണ്ടിപ്പെരിയാറിലെ പെട്രോൾ പമ്പിൽനിന്നു റോഡിലേക്ക് ഇറങ്ങുന്പോൾ കുമളി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഒരു കാറിൽ ഇടിച്ച ശേഷം വെട്ടിക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിച്ച തെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ മൂന്നു പേരെ വണ്ടിപ്പെരിയാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നൽകി. വണ്ടിപ്പെരിയാർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.