ജനപക്ഷനിലപാടുകൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയം: ഫ്രാൻസിസ് ജോർജ് എംപി
1595786
Monday, September 29, 2025 11:40 PM IST
കട്ടപ്പന: ഭൂപതിവ് നിയമ ഭേദഗതിയിലും വന്യജീവിശല്യം പരിഹരിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളിലും ദേശീയപാത 85ന്റെ ഭാഗമായ നേര്യമംഗലം - വാളറ റോഡ് നിർമിക്കുന്ന കാര്യത്തിലും ജനപക്ഷ നിലപാടുകൾ സ്വീകരിക്കുന്നതിൽ ഇടതുമുന്നണി സർക്കാർ പരാജയപ്പെട്ടതായി കേരള കോണ്ഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എംപി ആരോപിച്ചു.
കേരള കോണ്ഗ്രസ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റി ലബ്ബക്കടയിൽ എംപിക്കു നൽകിയ സ്വീകരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പ്രഫ. എം.ജെ. ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാവിയോ പള്ളിപറന്പിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഉന്നതാധികാരസമിതിയംഗങ്ങളായ അഡ്വ. തോമസ് പെരുമന, നോബിൾ ജോസഫ്, കേരള കർഷകയൂണിയൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് വെട്ടിയാങ്കൽ, കേരള കോണ്ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ് ജി. മലയാറ്റ് തുടങ്ങിയവർ പ്രസംഗിച്ചു.