കല്ലാർകുട്ടി ഡാമിൽ യുവാവ് മുങ്ങി മരിച്ചു
1596358
Thursday, October 2, 2025 11:55 PM IST
അടിമാലി: കല്ലാര്‍കുട്ടി ഡാമിൽ യുവാവ് മുങ്ങി മരിച്ചു.
മുതിരപ്പുഴ ചക്കുങ്കല്‍ അതുല്‍ (19) ആണ് മരിച്ചത്. ഓടിയെത്തിയ യുവാവ് ഡാമിലേക്ക് ചാടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സമീപത്തു ചൂണ്ടയിട്ടുകൊണ്ടിരുന്നവര് ആദ്യം രക്ഷപ്പെടുത്താന്‍ ശ്രമം നടത്തിയെങ്കിലും ആഴത്തിലേക്ക് യുവാവ് മുങ്ങിപ്പോകുകയായിരുന്നു.
തുടര്‍ന്ന് അടിമാലി ഫയര്‍ ഫോഴ്സെത്തിയാണ് യുവാവിനെ പുറത്തെടുത്തത്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു രണ്ടിന് മുതിരപ്പുഴയിലുള്ള വീട്ടുവളപ്പിൽ സംസ്കരിക്കും. പിതാവ്: ജിജി. മാതാവ്: ശാലിനി. സഹോദരൻ അഭിനന്ദ്.