ഗ്യാസ് കരിചന്തയില്‍ വില്‍പ്പന നടത്തുന്നവര്‍ തൊഴിലാളികളെ മര്‍ദിച്ചതായി പരാതി
1596352
Thursday, October 2, 2025 11:55 PM IST
കട്ടപ്പന: അണക്കര മേല്വാഴവീടിന് സമീപം ഗാര്‍ഹിക ഗ്യാസ് കരിചന്തയില്‍ വില്‍പ്പന നടത്തുന്നവര്‍ ഭാരത് ഗ്യാസ് തൊഴിലാളികളെ ആക്രമിച്ചതായി പരാതി. വെള്ളാരംകുന്ന് പത്തുമുറി പുത്തന്‍വീട് വീട്ടില്‍ പ്രതീക്ഷ(26), തങ്കമണി ഒഴാങ്കല്‍ ജിസ്മോന് സണ്ണി എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ജിസ്മോനെ കയര്‍ ഉപയോഗിച്ച് കെട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തു. പ്രതീക്ഷയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഒന്നര പവന്റെ മാല വലിച്ചുപൊട്ടിക്കുകയും കൈയും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ അഞ്ചു പേരെ കുമളി പോലീസ് അറസ്റ്റ് ചെയ്തു.
പാല്‍പാണ്ടി, അശോകന്, അശോകന്റെ ഭാര്യ, രണ്ട് അതിഥി തൊഴിലാളികള്‍ എന്നിവരാണ് അറസ്റ്റിലായത്. മര്‍ദനമേറ്റ ഇരുവരും കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.