ഉപ്പുകുന്നിലേക്ക് വിനോദയാത്ര
1595779
Monday, September 29, 2025 11:40 PM IST
തൊടുപുഴ: ലോക വിനോദസഞ്ചാര ദിനാചരണത്തോടനുബന്ധിച്ച് ടൂർകോ, തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ടൂറിസ്റ്റ് കേന്ദ്രമായ ഉപ്പുകുന്ന് മലനിരകളിലേക്ക് വിനോദ യാത്ര സംഘടിപ്പിച്ചു.
തൊടുപുഴ ഡിവൈഎസ്പി പി.കെ. സാബു ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ സന്ദേശം നൽകി. ടൂർക്കോ സെക്രട്ടറി കെ.വി. ഫ്രാൻസിസ്, തങ്കച്ചൻ കോട്ടയ്ക്കകം, സി.കെ. നവാസ്, ഷെറീഫ് സർഗം, എം.കെ. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഉപ്പുകുന്ന് പൈതൃക മ്യൂസിയം, അരുവിപ്പാറ വ്യൂ പോയിന്റ്, ടീ ഗാർഡൻ, ട്വിലൈറ്റ് പോയിന്റ്, മുറംകെട്ടി പാറ വ്യൂ പോയിന്റ് എന്നിവ സംഘം സന്ദർശിച്ചു.