ഹൃദയാരോഗ്യ ദിനാചരണം: വാക്കത്തണ്‍ നടത്തി
1595774
Monday, September 29, 2025 11:40 PM IST
തൊടുപുഴ: ലോക ഹൃദയാരോഗ്യ ദിനാചണത്തിന്റെ ഭാഗമായി തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയുടെയും ലയണ്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വാക്കത്തണ്‍ സംഘടിപ്പിച്ചു. ഡീൻ കുര്യാക്കോസ് എംപി ഫ്ളാഗ് ഓഫ് ചെയ്തു. ഡിവൈഎസ്പി പി.കെ. സാബു ഹൃദയാരോഗ്യ സന്ദേശം നൽകി.
ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഡോ. മെർലിൻ ഏലിയാസ്, ഡോ. ഏലിയാസ് സണ്ണി, ഡോ. ഏലിയാസ് തോമസ് എന്നിവർ പ്രസംഗിച്ചു. വാക്കത്തണ്‍ സെന്റ് മേരീസ് ആശുപത്രിയിൽനിന്ന് ആരംഭിച്ച് നഗരം ചുറ്റി ആശുപത്രിയിൽ സമാപിച്ചു. സമാപനച്ചടങ്ങിൽ കാർഡിയോളജിസ്റ്റും സെന്റ് മേരീസ് ആശുപത്രി മാനേജിംഗ് ഡയറക്ടറുമായ ഡോ. മാത്യു ഏബ്രഹാം ഹൃദയാരോഗ്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നയിച്ചു.