ഗാന്ധിജയന്തി വാരാഘോഷത്തിനു തുടക്കം
1596357
Thursday, October 2, 2025 11:55 PM IST
ഇടുക്കി: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നടന്ന ശുചീകരണയജ്ഞം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ ഉദ്ഘാടനം ചെയ്തു. എഡിഎം ഷൈജു പി. ജേക്കബ് സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പ്രിൻസ് ബാബു എന്നിവർ പ്രസംഗിച്ചു.
എട്ടുവരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി സ്കൂളുകളിൽ റാലി, ക്വിസ് മത്സരം, സ്കിറ്റുകൾ, വിദ്യാർഥികൾക്കായി ഓണ്‍ലൈൻ ക്വിസ്, എഐ വീഡിയോ ക്രിയേഷൻ, ഡിജിറ്റൽ പോസ്റ്റർ ഡിസൈനിംഗ്, ദേശഭക്തിഗാനാലാപം, കാർട്ടൂണ്‍ രചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിക്കും.
തൊടുപുഴ: ഗാന്ധിജയന്തിയോടനുബന്ധിച്ച് നഗരസഭാതല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നഗരസഭാ ചെയർമാൻ കെ. ദീപക് ഗാന്ധിപ്രതിമയിൽ പൂമാല ചാർത്തി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ്‍ പ്രഫ. ജെസി ആന്റണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എ. കരീം, പി.ജി. രാജശേഖരൻ, കൗണ്‍സിലർമാരായ ജോസഫ് ജോണ്‍, ആർ. ഹരി, സനീഷ് ജോർജ്, ജിഷ ബിനു എന്നിവർ നേതൃത്വം നൽകി.
തൊടുപുഴ: കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു. ഡിസിസി പ്രസിഡന്റ് സി.പി. മാത്യു ഉദ്ഘാടനം ചെയ്തു. ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ചു. എം.കെ. പുരുഷോത്തമൻ, നിഷ സോമൻ, ജോയി മൈലാടി, എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, ജോസ് ഓലിയിൽ, ജിജി അപ്രേം, റോബിൻ മൈലാടി, കെ.കെ. തോമസ് എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ: എൻസിപി-എസ് ജില്ലാ കമ്മിറ്റിയുടെയും തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ് നടത്തി. ഗാന്ധിസ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് ഗാന്ധി സ്മൃതി യോഗവും നടന്നു.
നിയോജകമണ്ഡലം പ്രസിഡന്റ് ജയ്സണ്‍ തേവലത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് കെ.ടി. മൈക്കിൾ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ സന്ദേശം നൽകി. ഡോ. കെ. സോമൻ, ജോസ് വഴുതനപ്പള്ളി, ക്ലമന്റ് മാത്യു, സി.എം. ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
വണ്ണപ്പുറം: ഗാന്ധിദർശൻ വേദി വണ്ണപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷം ഡിഡിസി ട്രഷറർ ഇന്ദു സുധാകരൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ചെയർമാൻ രാമക്യഷ്ണൻ വൈക്കത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എ. ബിജു, പി.യു. ഷാഹുൽ ഹമീദ്, ബേബി വട്ടക്കുന്നന്നേൽ, പി.എൽ. ജോസ്, സജി കണ്ണന്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.