റിവർവ്യൂ റോഡ്: മന്ത്രിക്ക് നിവേദനം നൽകി
1595776
Monday, September 29, 2025 11:40 PM IST
തൊടുപുഴ: പാപ്പുട്ടിഹാൾ-വെങ്ങല്ലൂർ-റിവർവ്യൂ റോഡിന്റെ നിർമാണത്തിനായി ധന്വന്തരി ജംഗ്ഷനു സമീപം വെള്ളരിങ്ങാട്ട് ഗെയ്റ്റി ചാക്കോ, മാർക്ക് സെൽവി, കരീസ സെൽവി എന്നിവരുടെ 3.25 സെന്റ് ഭൂമിയും കെട്ടിടവും ഏറ്റെടുത്തതിന്റെ മുഴുവൻ നഷ്ടപരിഹാര തുകയും ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പവർ ഓഫ് അറ്റോർണി കുര്യൻ ജോണ്സണ് പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി.
79,49,097 രൂപയാണ് ഇതിന് പൊന്നുംവില നിശ്ചയിച്ചിരുന്നത്. ഇതിൽ 29,47,575രൂപ സർക്കാരിൽനിന്ന് അനുവദിച്ചിരുന്നു. ബാക്കി തുകയായ 53,98,977 രൂപ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നിവേദനത്തിന്റെ ആവശ്യം. ഏറ്റെടുത്ത കെട്ടിടം ഏറെ നാളായി ഉപയോഗശൂന്യമായി കിടക്കുന്നതിനാൽ റോഡിലേക്ക് തകർന്നുവീണ് അപകടത്തിനും കാരണമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.